കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി
വോട്ടർപട്ടിക തീവ്ര പരിഷ്കരണം അഥവാ എസ്ഐആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ പോളിങ് ശതമാനം 85 കടക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതീക്ഷ. എന്നാൽ, 2021നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം വർധന മാത്രമാണുണ്ടായത്. വോട്ടിങ് നില ഉയർന്നതിന് പല ഘടകങ്ങളിൽ ഒന്നുമാത്രമായാണ് എസ്ഐആറിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ചില മണ്ഡലങ്ങളിലെ കനത്ത മത്സരവും അവിടങ്ങിലെ ശക്തമായ പ്രചാരണവും വോട്ടിങ് ശതമാനമുയരാൻ കാരണമായിട്ടുണ്ട്.
ജി. സുധാകരൻ കോൺഗ്രസിലെ കരിമ്പിൻ ചണ്ടി- ചുമന്ന് മടുത്ത് വേണുഗോപാൽ കടലിൽ ചാടി ചാകുമെന്ന് സജി ചെറിയാൻ
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ വോട്ടിങ് നില കുതിച്ചുയർന്നുകൊണ്ടിരുന്നത് തുടക്കത്തിൽ പ്രതീക്ഷ നൽകിയിരുന്നു. ഈ നിലതുടർന്നാൽ പോളിങ് ശതമാനം 90ൽ എത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ മാധ്യമങ്ങളോട് പറഞ്ഞെങ്കിലുമ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 78.27 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എസ്ഐആറിന് ശേഷം നഗരവോട്ടുകളിൽ വലിയ കുറവുണ്ടായതായി കാണാം. എസ്ഐആർ വന്നശേഷം ഒഴിവാക്കപ്പെട്ട വോട്ടുകൾ ചേർക്കാൻ ഗ്രാമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുത്ത് നടത്തിയതുപോലുള്ള പ്രവർത്തനങ്ങൾ നഗരങ്ങളിൽ നടന്നിട്ടില്ല. വോട്ടർസ്‌ലിപ്പ് കിട്ടാതായപ്പോഴാണ് നഗരങ്ങളിൽ പലരും വോട്ടില്ലെന്ന് മനസ്സിലാക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്- 84.83 ശതമാനം. തൊട്ടുപിന്നാലെ 84.63 ശതമാനവുമായി പാലക്കാട് ജില്ലയിലെ ചിറ്റൂരുണ്ട്. ട്വന്റി 20-യും എൻഡിഎയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന എറണാകുളത്തെ കുന്നത്തുനാട് 84.09 ശതമാനം പോളിങുമായി മൂന്നാം സ്ഥാനത്തെത്തി.
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്‌ഐആര്‍ പാര, റാഷിദ് പറയുന്നു
മുഹമ്മദ് റിയാസും പി.വി. അൻവറും ഏറ്റുമുട്ടുന്ന ബേപ്പൂർ മണ്ഡലത്തിൽ 83.77 ശതമാനം, യുഡിഎഫ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അരൂരിൽ 83.35 ശതമാനം, ഏറനാട് 83.29 ശതമാനം, മഞ്ചേരിയിൽ 82.52 ശതമാനം, കൊണ്ടോട്ടിയിൽ 82.48 ശതമാനം, ഇലത്തൂർ 82.45 ശതമാനം, ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന പാലക്കാട് 82.33 ശതമാനം എന്നിങ്ങനെയാണ് ആദ്യ പത്ത് മണ്ഡലങ്ങളിലെ വോട്ടിങ് നില.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് ഇത്തവണ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്- 68.98 ശതമാനം. സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 70 ശതമാനത്തിൽ താഴെ പോയത്. കടുത്തുരുത്തിയിൽ 69.34 ശതമാനവും തിരുവല്ലയിൽ 69.47 ശതമാനവുമാണ് പോളിങ് നടന്നു. കോന്നി-70.01 ശതമാനം പുനലൂർ-70.99, ചെങ്ങന്നൂർ-71.05, ആറന്മുള-71.50, കുട്ടനാട്-71.84, മാവേലിക്കര- 72.61, ചങ്ങനാശ്ശേരിയിൽ-73.16 ശതമാനം എന്നിങ്ങനെയും പോളിങ് നടന്നു.
ട്വന്റി-20 മത്സരിച്ച മണ്ഡലങ്ങളില്‍ പോളിങ് ഉയര്‍ന്നു
ട്വന്റി-20 മത്സരിച്ച മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയർന്നതും ശ്രദ്ധേയമായി. ട്വന്റി20യുടെ തട്ടകമായ കുന്നത്തുനാട്ടില്‍ വാശിയേറിയ പ്രചാരണം നടത്തിയതോടെ പോളിങ് 84.9 ശതമാനമായി ഉയര്‍ന്നു. ട്വന്റി-20 മത്സരിച്ച തൃപ്പൂണിത്തുറയിലും വൈപ്പിനിലും പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ 81.4 ശതമാനവും വൈപ്പിനില്‍ 80.05 ശതമാനവുമാണ് പോളിങ്.
എറണാകുളം ജില്ലയില്‍ ട്വന്റി20 മത്സരിച്ച കൊച്ചി, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കാനായി. ഏറ്റുമാനൂര്‍, തൊടുപുഴ, റാന്നി മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയർന്നു. റാന്നിയില്‍ 68.99 ശതമാനം, ഏറ്റുമാനൂര്‍ 75.65 ശതമാനം, തൊടുപുഴ 75.97 ശതമാനം എന്നിങ്ങനെയാണ് പോളിങ്.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
'വീടുകൾ കയറി ഇറങ്ങി 5 കിലോ കുറഞ്ഞു, തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം'; അഖിൽ മാരാർ -
വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ -
വോട്ട് ചെയ്യാന്‍ പോകുന്നോ? മൊബൈല്‍ വീട്ടില്‍ വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്‍മാര്‍ ചെയ്യേണ്ടത് -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
പോളിങ് ഉയർന്നത് എസ്ഐആർ ഇഫക്ടോ! ആരെ തുണയ്ക്കും? കണക്കുകളിലെ കളികൾ ഇങ്ങനെ -
'ബാങ്കിലെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെങ്കിലും പുറത്ത് വിടൂ..ശവം തൂക്കി കോൺഗ്രസിന് മാപ്പില്ല ',കെ റഫീഖ് -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്'












Click it and Unblock the Notifications