കുന്നത്തൂർ വിശാലാക്ഷിയും രാജീവ് രാജധാനിയും ബിജെപിയില്‍; ഇനിയും നേതാക്കള്‍ വരുമെന്ന് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായ കുന്നത്തൂര്‍ വിശാലാക്ഷിയും കൊല്ലം ജില്ലയിലെ സിപിഐ നേതാവായ രാജീവ് രാജധാനിയും ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇരുവരേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കുന്നത്തൂര്‍ വിജയലക്ഷ്മി കെപിസിസി സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ടെന്നും നിലവിൽ കെപിസിസി നിർവാഹക സമിതിയംഗം ആണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സിപിഐയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അഡ്വ. രാജിവ രാജധാനി കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയും ജില്ലാ സഹകരണ ബാങ്കിന്‍റെ മുൻ ഡയറക്ടറും ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധസ്ഥിത വിഭാഗങ്ങള്‍ക്കായി ബിജെപി നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണ് കുന്നത്തൂര്‍ വിശാലാക്ഷിയെ ബിജെപിയില്‍ ആകൃഷ്ടയാക്കിയത്. ശബരിമലവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും സ്വീകരിച്ച നിലപാടില്‍ മനംനൊന്താണ് രാജീവ് രാജധാധി ബിജെപിയിലെത്തിയെതും ഇനിയും നേതാക്കള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications