Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനല്‍ മഴയിലെ കൃഷിനാശം; കുട്ടനാട്ടിലെ കൃഷിക്കാർക്ക് ധനസഹായം ഉടന്‍ നല്‍കണം: കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ: വേനല്‍ മഴയില്‍ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കൃഷിക്കാർക്ക് ഉചിതമായ ധനസഹായം ഉടന്‍ നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേനൽ മഴയിൽ കുട്ടനാട്ടിൽ വ്യാപകമായി കൃഷിനാശം ഉണ്ടായത് നെൽകൃഷിക്കാരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്പായപ്പെട്ടു. കൊയ്ത്തിനു തയാറായി നിന്ന പാടശേഖര ങ്ങളിലേക്ക് വേനൽമഴ മൂലം വെള്ളം കയറി നെൽക്കതിരുകൾ ചായുകയും ഒടിയുകയും ചെയ്തു, ഇവയുടെ മുകളിലൂടെ വെള്ളം ഒഴുകുകയും കെട്ടിനിൽക്കുകയും ചെയ്ത തോടു കൂടി കൊയ്ത്ത് നടത്താൻ കഴിയാതെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണെന്നും എംപി വ്യക്തമാക്കുന്നു.

വേനൽ മഴയിൽ നെൽകൃഷി വെള്ളം കയറി നശിച്ച മാവേലിക്കര താലൂക്കിലെ നൂറനാട്, ചുനക്കര പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പെരുവേലിച്ചാൽ പുഞ്ചയിലെ കൃഷിക്കാർക്ക് ഉണ്ടായ നഷ്ടം നികത്താൻ ഏക്കറൊന്നിനു അൻപതിനായിരം രൂപയുടെ അടിയന്തിര നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.

kodikkunnil-suresh1

വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച പെരുവേലിച്ചാൽ പുഞ്ച സന്ദർശിച്ചതിന് ശേഷം കൃഷിക്കാരുമായി സംസാരിച്ചു. കഴിഞ്ഞകാലങ്ങളിൽ കനത്ത മഴയിൽ പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോൾ കൃഷിനശിച്ചു ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടം ഉണ്ടാകുമ്പോഴും കാര്യമായ സഹായമൊന്നും തങ്ങൾക്കു ലഭിക്കുന്നില്ലെന്ന പരാതിയാണ് കർഷകർ നിരത്തിവെച്ചത്.
പെരുവേലിച്ചാലിൽ ഒരു കൃഷിമാത്രമാണ് നടത്തുന്നത്, ബാങ്ക് വായ്‌പയെടുത്ത് കൃഷിനടത്തുന്ന കർഷകർക്ക് കൊയ്ത്തു സമയമാകുമ്പോൾ ഉണ്ടാകുന്ന വേനൽ മഴയും പ്രതികൂല കാലാവസ്ഥയും വമ്പിച്ച സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടുന്നു.

ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഇത് പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നിരവധി വാഗ്ദാനങ്ങൾ നൽകുകയും സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്നത് കൃഷിക്കാരുടെ കൈകളിൽ എത്തുന്നില്ല എന്നും അവർ പരാതിപ്പെട്ടു. കടക്കെണിയിലായ കൃഷിക്കാർക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് അവർക്കു മുന്നിലുള്ളതെന്നും കർഷകർ രോഷാകുലരായി.

പുലിമേൽ പുഞ്ചയിൽ വെള്ളം കയറി കൃഷി നാശം ഉണ്ടാകാതിരിക്കാൻ വെട്ടിയാർ ചീപ്പിൽ തടിപ്പലക മാറ്റി ഷട്ടർ സ്ഥാപിക്കണമെന്നു പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.വെട്ടിയാർ ചീപ്പിൽ ആധുനികരീതിയോയിലുള്ള ഷട്ടർ നിർമിച്ചു വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ നിർദേശം നൽകുമെന്നും ഇത് സംബന്ധിച്ച് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർക്കും മറ്റ്‌ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുമെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുമെന്നും അറിയിച്ചു.

നൂറ് എച്ച് പിയിൽ കൂടുതൽ ശേഷിയുള്ള പമ്പ് സ്ഥാപിച്ചാൽമാത്രമേ പാടശേഖരങ്ങളിൽ കയറുന്ന വെള്ളം പുറത്തേക്കു വേഗത്തിൽ ഒഴുക്കാൻ കഴിയൂ. നിലവിൽ പമ്പുകൾ ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിൽ വെള്ളം പുറത്തേക്ക് കളയാൻ കർഷകർക്ക് കഴിയുന്നുള്ളു. പാടശേഖരങ്ങളിൽ കയറിയ വെള്ളം മണിക്കൂറുകൾക്കകം പുറത്തേക്കൊഴുക്കുന്നതിനു നൂറ് എച്ച് പിയിൽ കൂടുതലുള്ള പമ്പ് സ്ഥാപിക്കണമെന്ന ആവശ്യം കൃഷി വകുപ്പ് ഡയറ്കടറുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും എംപി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+