Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റിപ്പുറത്ത് ബോംബുകള്‍ ആദ്യം കണ്ടത് ഡിസംബറില്‍, ആക്രി സാമഗ്രികളാണെന്ന് കരുതി നാട്ടുകാര്‍ മൈന്‍ഡ് ചെയ്തില്ല

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് ലഭിച്ച കുഴിബോംബിന്റെ ഭാഗങ്ങളും മറ്റും പ്രദേശവാസികള്‍ ഡിസംബറില്‍തന്നെ കണ്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആക്രിസാമിഗ്രികളാണെന്ന നിലയില്‍ പരിഗണിക്കാതിരുന്ന സാധനങ്ങള്‍ പത്രവാര്‍ത്തയായതോടെയാണ് ഇവ ഡിസംബറില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വെടിയുണ്ടകളും വെള്ളത്തിനടിയില്‍ നിന്ന് ലഭിച്ചത്. ഇവ കാലപ്പഴക്കം ഏറെ ചെന്ന അവസ്ഥയിലുള്ളതിനാല്‍ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആറ് ദിവസം എട്ട് പീഡനങ്ങള്‍: ഹരിയാണയില്‍ ക്രമസമാധാന നില തകര്‍ന്നു! മൂന്നുവയസ്സുകാരി മുതല്‍ യുവതി വരെ
പൊലീസില്‍ ആദ്യം വിവരം നല്‍കിയ ആള്‍ എന്തിനിവിടെ എത്തിയെന്ന പ്രദേശത്ത് സന്ദര്‍ശിച്ച മന്ത്രിയുടെ ചോദ്യത്തിന് പെണ്‍സുഹുര്‍ത്തുമൊത്ത് കാറ്റുകൊള്ളാനെത്തിയതാണെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. പ്രദേശത്തെ മത്സ്യബന്ധനം നടത്തുന്നവര്‍ ഇവ നേരത്തെ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ ഇവ കുഴിബോംബിന്റെ ഭാഗങ്ങളാണെന്ന് തിരിച്ചറിയാത്തിനാല്‍ ശ്രദ്ധക്കാതിരുന്നതാണെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സേന വാഹനങ്ങള്‍ ചതുപ്പില്‍ താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന പി.എസ്.പി കാലങ്ങളോളം വെള്ളത്തിനടിയില്‍ കിടന്ന അവസ്ഥയിലാണ് ലഭിച്ചിട്ടുള്ളത്.

kt

ബോംബും വെടിക്കോപ്പുകളും കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയിലെത്തിയ മന്ത്രി കെ.ടി ജലീല്‍ മലപ്പുറം എസ്.പി: ദേബേഷ്‌കുമാര്‍ ബെഹ്‌റയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നു.

അതേ സമയം മതസൗഹാര്‍ദ്ധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ ശബരി മലയിലേക്കുള്ള ആയിരക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന മിനിപമ്പക്ക് സമീപത്ത് കുഴിബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയ സംഭവം ജില്ലയിലെ മത സൗഹാര്‍ദ്ധം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് പരിശോധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. കുറ്റിപ്പുറത്ത് വെടിക്കോപ്പുകളും കുഴിബോംബിന്റെ ഭാഗങ്ങളും കണ്ടെത്തിയ സ്ഥലത്ത് സന്ദര്‍ശനം നടത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു അദ്ദേഹം.

പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അന്വേഷണം ഏതറ്റംവരെയും പോകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പമെത്തിയ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയോട് മന്ത്രി അന്വേഷണ പുരോഗതിയെ കുറിച്ച് ആരാഞ്ഞു. സംഭവം പൊലീസില്‍ അറിയിച്ച വ്യക്തിയെന്തിനവിടെ എത്തിയെന്നും മന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

കണ്ടെത്തിയ ഉപകരണങ്ങളെല്ലാം സൈന്യം ഉപയോഗിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവ എങ്ങനെ ഇവിടെയെത്തിയെന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രിക്കൊപ്പമെത്തയി എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയെത്തിയ മന്ത്രിയും സംഘവും പാലത്തിനടിയില്‍ നിന്ന് ഉപകരണങ്ങള്‍ ലഭിച്ച സ്ഥലം സന്ദര്‍ശിച്ചാണ് മടങ്ങിയത്. പാലത്തിനടിയില്‍ നിന്ന് ലഭിച്ച ഉപകരണങ്ങളുടെ വിശദമായ ചിത്രങ്ങള്‍ പൊലീസ് അധികൃതര്‍ മന്ത്രിയെ കാണിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+