Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുക്കടവിലെ മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു...

കോഴിക്കോട്: കുറ്റിയാടിയിലെ പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. കോതോടു സ്വദേശി വിപിന്‍ ദാസിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ കണ്ടെടുത്തത്. സെന്‍ട്രല്‍ മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കോതോട് സ്വദേശി വിഷ്ണുവിനെയാണ് ഇനിയും കണ്ടെത്താനാവാത്തത്. വിഷ്ണുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. കടന്തറ പുഴയില്‍ 15 കി.മീ. ദൂരത്തിലാണ് തിരച്ചില്‍ നടക്കുന്നത്. നാട്ടുകാര്‍ക്ക് പുറമെ ദേശീയ ദുരന്ത നിവാരണ സേനയുടെ ടീം കമാന്‍ഡര്‍ എകെ അമറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം മൂന്ന് ഗ്രൂപ്പുകളായും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

pasukkadav accident

Read Also: എന്ത്യേ, ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ എന്ത്യേ? ചേച്ചിയെ കാണാനില്ലെന്ന് ട്രോളര്‍മാര്‍....

മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ നാല് പേരുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 18 ശനിയാഴ്ച വൈകിട്ടാണ് അവധി ആഘോഷിക്കാനെത്തിയ പത്ത് സുഹൃത്തുക്കള്‍ പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുന്നത്. ഇതില്‍ നാല് പേര്‍ രക്ഷപ്പെട്ടിരുന്നു.

അപ്രതീക്ഷതമായുണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിന് കാരണം. അപകടം നടക്കുമ്പോള്‍ പശുക്കടവ് ഭാഗത്ത് മഴയില്ലായിരുന്നു. പെട്ടുന്നുണ്ടായ ശക്തമായ ഒഴുക്കില്‍ യുവാക്കള്‍ ഒഴുകിപ്പോവുകയായിരുന്നു. പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും ശക്തമായ ഒഴുക്കും ആദ്യഘട്ടത്തില്‍ തിരച്ചിലിന് തടസമായിരുന്നു.

Read Also: പ്രതികളെ തിരിച്ചറിഞ്ഞിട്ടും കാര്‍ കണ്ടെത്താന്‍ വൈകിയതില്‍ ദുരൂഹത; കോകിലയുടേത് വെറും അപകടമരണമല്ല?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+