Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റ്യാടിയില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത; ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി കൂട്ട ബ​ലാ​ത്സം​ഗം

കുറ്റ്യാടി: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബ​ലാ​ത്സം​ഗത്തിനിരയാക്കിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കായക്കൊടി സ്വദേശിയായ 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്തി കേസിലെ നാല് പ്രതികളെ കഴിഞ്ഞ ദിവസമായിരുന്നു കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുറ്റ്യാടി സ്വദേശികളും ഒരു കായക്കൊടി സ്വദേശിയുമാണ് അറസ്റ്റിലായത്. മരുതോങ്കര സ്വദേശിയായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കാ​യ​ക്കൊ​ടി ആ​ക്ക​ൽ പാ​ലോ​ളി അ​ക്ഷ​യ് (22) എ​ന്നി​വ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനായിരുന്നു കേസിന് ആസ്പദമായി സംഭവം.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ചു

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ചായിരുന്നു പീഡനം. കാമുകനായി നടിച്ച സായൂജും ബാക്കിയുള്ളവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മ​റ്റു മൂ​ന്നു​ പേ​രെ​യും കു​ട്ടി​ക്ക്​ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ട്. ജാനകിക്കാട് ഇക്കോ ടൂറിസം സെന്റര്‍ സന്ദര്‍ശിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പ്രതികള്‍ കാട്ടിനുള്ളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധരഹിതയായ പെണ്‍കുട്ടിയെ നാല് പ്രതികളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും

ബോധം വന്ന പെണ്‍കുട്ടിയെ ഇവര്‍ ബന്ധുവിന്റെ വീടിന് അടുത്ത് ഇറക്കി വിടുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയം കാരണം പെണ്‍കുട്ടി രണ്ടാഴ്ചയോളം പീഡനവിവരം പുറത്ത് പറഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പിന്നീട് വനിത പൊലീസ് ഉള്‍പ്പടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വരുന്നത്.

എ എസ്പി നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ അന്വേഷണം

പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെ ജാനകിക്കാട്ടിൽ കൊണ്ടുപോയി തെളിവെടുത്തു. പീഡനം നടന്ന സ്ഥലം പ്രതികള്‍ പൊലീസിന് കാട്ടിക്കൊടുത്തു. പീഡനം നടന്നത് തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കുട്ടിയുടെ പരാതി ലഭിച്ചത് കുറ്റ്യാടി പൊലീസിലായതിനാല്‍ അവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എ എസ്പി നിധിന്‍ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സ്ത്രീ സുരക്ഷ ഉറപ്പാക്കണം വി ഡി സതീശന്‍

അതേസമയം, കുറ്റ്യാടിയില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി സംസ്ഥാനത്ത് കൂടി വരുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറാകണം. നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച രീതിയിലുള്ള അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്

ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം കേന്ദ്രീകരിച്ചു നടക്കുന്നസാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത് എത്തി. പെൺ കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന അവശ്യപ്പെട്ടു.

പകൽ സമയങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ

നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വേണ്ട രീതിയുള്ള നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മദ്യപാനികളുടെ ശല്യം വിനോദ സഞ്ചാരികൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. പകൽ സമയങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും പ്രാദേശവാസികളെ ഉൾപ്പെടുത്തി ജാഗ്രത സമിതിക്ക് രൂപം നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

എന്തൊരു നോട്ടമാണിത്; ഭാര്യ ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അനൂപ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+