Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് പ്രഖ്യാപനത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ആശ്വാസം: പാകിസ്താനുള്‍പ്പടെ നിയന്ത്രണം

കുവൈത്ത് സിറ്റി: കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം വിവിധ തരത്തിലുള്ള എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാന്‍ കുവൈത്ത് ഭരണ കൂടം തീരുമാനിച്ചത് മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഏറെയുള്ള ഒരു രാജ്യമെന്ന നിലയില്‍ കുവൈത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നയവും മലയാളികളെ വലിയ തോതില്‍ സ്വാധീനിക്കുകയും ചെയ്യുന്നു.

വിസയുടെ കാര്യത്തില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ല എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം. അതേസമയം പാകിസ്ഥാന്‍ ഉള്‍പ്പടേയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാരെ പുതിയ ഇളവുകളില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് കുവൈത്ത് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാഖ്, ഇറാൻ, യെമൻ, സിറിയ,

പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാഖ്, ഇറാൻ, യെമൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഭരണം കൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വൈറ്റ് ആഭ്യന്തര മന്ത്രിയുടെ സമ്മതമില്ലാതെ വാണിജ്യ, തൊഴിൽ, ആശ്രിത വിസകൾ ലഭിക്കില്ലെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് റിപ്പോർട്ട് ചെയ്തതായി ഗള്‍ഫ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു.

ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍

എന്തുകൊണ്ടാണ് ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന്

അതേസമയം എന്തുകൊണ്ടാണ് ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വിസ ഓണ്‍ അറൈവല്‍ ആയിരുന്ന ചില രാജ്യങ്ങളുടെ ടൂറിസ്റ്റ് വിസകള്‍ നിര്‍ത്തി വെച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പകരം, കുത്തിവയ്പ്പ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചതിന് ശേഷം ടൂറിസ്റ്റ് വിസകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏഴ് മാസത്തെ വിലക്കിന് ശേഷം കുവൈറ്റ് അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ

കഴിഞ്ഞ മാസം, കുവൈത്ത് ഗവൺമെന്റ് പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകൾക്ക് വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും രാജ്യത്തേക്കുള്ള എല്ലാത്തരം എൻട്രി വിസകളും വീണ്ടും നൽകുന്നത് ആരംഭിക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തെ വിലക്കിന് ശേഷം കുവൈറ്റ് അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. Pfizer-BioNTech, Oxford, Moderna, Johnson എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകള്‍.

60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിന്

അതോടൊപ്പം തന്നെ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കുവൈത്ത് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. നിബന്ധനകളോടെയാണ് വിലക്ക് പിൻവലിച്ചത്. വിസക്ക് അപേക്ഷിക്കുന്നവര്‍ 500 ദിനാർ വാർഷിക ഫീസ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് നിബന്ധനകള്‍. ഇതോടൊപ്പം സ്വകാര്യ ആരോഗ്യ ഇൻഷുറൻസും നിർബന്ധമാകും. അതേസമയം എന്ത്രയാണ് ഇൻഷുറൻസ് തുകയെന്ന് വ്യക്തമായിട്ടില്ല.

വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ

വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു പുതിയ തീരുമാനങ്ങള്‍. അറുപത് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

മോഹന്‍ലാലിനെ ചേര്‍ത്ത് പിടിച്ച് സഞ്ജയ് ദത്ത്: താരരാജക്കന്‍മാരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+