'വാനോളം പുകഴ്ത്തി, പിണറായിയ്ക്ക് സ്തുതി, അംഗീകരിക്കില്ല; പകരം നടപടി - കെവി തോമസിനെതിരെ കെ മുരളീധരൻ
കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുത്തതിൽ വിമർശനം ഉന്നയിച്ച് കെ മുരളീധരൻ എം പി രംഗത്ത്. കോൺഗ്രസിന്റെ പാർട്ടി വിലക്ക് മാനിക്കാതെ കെ വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പോയത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കെ വി തോമസ് നടത്തിയത് ഗുരുതര അച്ചടക്ക ലംഘനം ആണ്. ഇതിന് എതിരെ നടപടി ഉണ്ടാകും. സി പി എം പാർട്ടി കോൺഗ്രസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കെ. വി തോമസ് സ്തുതി നടത്തി.
അത് വേദിയിൽ ചെയ്യാൻ പാടില്ലായിരുന്നു. കോണഗ്രസ്സിന്റെ വിലക്ക് ലംഘിക്കുകയാണ് ചെയ്തത്. ഇതിന് കെ വി തോമസിന് എതിരെ കോൺഗ്രസ് നടപടി സ്വീകരിക്കും.

സി പി എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കരുത് എന്ന് കോൺഗ്രസ്സ് ശശി തരൂരിനോട് പറഞ്ഞിരുന്നു. അദ്ദേഹം ഇത് അംഗീതരിച്ചതാണ്. അതിനാൽ തന്നെ കെ വി തോമസിന് എതിരെ നടപടി എടുത്തില്ല എങ്കിൽ പാർട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോട് ചെയ്യുന്ന നീതി കേട് ആകും എന്ന് മുരളീധരൻ വ്യക്തമാക്കി. പാർട്ടി കോൺഗ്രസ്സിൽ കെ വി തോമസ്സ് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളമാണ് പുകഴ്ത്തിയത്.

ഇക്കാര്യം ഗുരുതരം ആയി കണക്കാക്കാവുന്ന അച്ചടക്ക ലംഘനം ആണ്. ഇതിനെ കോൺഗ്രസ്സിന് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് ഇനി കൂടുതൽ ഒന്നും ലഭിക്കാൻ ഇല്ലെന്ന ധാരണ ആണിത്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ആണ് കെ വി തോമസ് സി പി എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കണ്ണൂരിൽ പോയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അതേസമയം, കെ വി തോമസ് ഒരു വർഷം സി പി എമ്മുമായി ചർച്ച നടത്തി എന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. ഈ വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. തനിക്ക് ഇത്തരം ചർച്ചകളെ കുറിച്ച് അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, കെ വി തോമസ് പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത വിഷയത്തിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത നിലപാടാണ് കെ വി തോമസ് സ്വീകരിച്ചത്. ഇത് അദ്ദേഹത്തിന്റെ വ്യക്തി പരമായ താല്‍പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി എടുത്ത നിലാപാട് ആണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ച് കൊണ്ട് ആശയക്കുഴപ്പം ഉണ്ടാക്കി. ഈ ദുഷ്ട ബുദ്ധി തോമസ്സിന് അറിയാൻ കഴിയാതെ പോയോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം പ്രതികരിച്ച് രംഗത്ത് എത്തിയത്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ
കെ.വി.തോമസ്സ് ചെയ്തത് കൊടും ചതി. മറ്റു സംഘടനകളുടെ സെമിനാറുകളിലും ചര്‍ച്ചകളിലും കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും സമീപനങ്ങളും പങ്കു വെക്കുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. പക്ഷെ മൗലികമായി ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തം പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ട്.
കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളത്. കെ.വി.തോമസ്സ് ഈ തത്വങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ പ്രതിനിധികള്‍ സി.പി.എം. സെമിനാറില്‍ പങ്കെടുക്കണമെങ്കില്‍, സി.പി.എം. കോണ്‍ഗ്രസ്സ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ.വി.തോമസ്സിനേയും ഡോ.ശശി തരൂരിനെയും പാര്‍ട്ടിയെ അറിയിച്ചു കൊണ്ടല്ല സി.പി.എം. ക്ഷണിച്ചത്. അതിനര്‍ത്ഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ്.

ഈ ദുഷ്ട ബുദ്ധി തോമസ്സിന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണോ? തികച്ചും വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി, പാര്‍ട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് തോമസ്സ് സ്വീകരിക്കുകയും കണ്ണൂരില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയും ചെയ്തത്. സി.പി. എം. നെ പ്രതിനിധീകരിച്ചു മറ്റു പാര്‍ട്ടികളുടെ വേദികളില്‍ ഒരു സി.പി.എം. പ്രതിനിധിക്ക് പാര്‍ട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാന്‍ കഴിയുമോ?

ഞാന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ്സ്‌കാരനാണെന്നു രാഷ്ട്രീയ സത്യ സന്ധത ഇല്ലാതെ കെ.വി.തോമസ്സ് പറയുമ്പോള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ്സ് കോണ്‍ഗ്രസ്സിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യ മന്ത്രി അല്പം കൂടി കടന്നു പറഞ്ഞത് ആരും തോമ്മസ്സിന്റെ മൂക്കു മുറിക്കില്ല, തോമസ്സിന്ന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാര്‍ വേദിയില്‍ ഉറപ്പിച്ചു പറയാന്‍ സി.പി.എം. നേതാക്കള്‍ക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനര്‍ത്ഥം തോമസ്സും സി.പി.എം.നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയമായ കൊടും ചതിയാണ് തോമസ്സ് ചെയ്തത് .

പ്രിയപ്പെട്ട തോമസ്സ്, താങ്കള്‍ സജീവ രാഷ്ട്രീയത്തില്‍ വന്ന ശേഷം എത്രയെത്ര സുവര്‍ണ്ണാവസരങ്ങളാണ് താങ്കള്‍ക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കള്‍ക്കുണ്ടോ? കോണ്‍ഗ്രസ്സിലെ ഒരു Arm Chair Politician ( സുഖിമാന്‍) മാത്രമായിരുന്നു താങ്കള്‍. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കള്‍ക്ക് നില്ക്കാന്‍ കഴിയുകയില്ല. കാരണം താങ്കള്‍ ഒരു അധികാര രാഷ്ട്രീയക്കാരന്‍ മാത്രമാണ്. (Power Politician).

പ്രതിസന്ധി ഘട്ടത്തില്‍, കോണ്‍ഗ്രസ്സിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല . സര്‍വ്വം സമര്‍പ്പിച്ച് പ്രസ്ഥാനത്തെ നയിക്കാന്‍ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവര്‍ത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവര്‍ത്തകന്മാരെ പുറകില്‍ നിന്ന് കുത്തിയാണ് പ്രിയ തോമസ്സ് സി.പി.എം. സെമിനാറില്‍ താങ്കള്‍ പങ്കെടുത്തത്. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications