സിപിഎമ്മിലേക്കില്ലെന്ന് ആവർത്തിച്ച് കെവി തോമസ്; സുധാകരന് പ്രത്യേക അജണ്ട, നടപടി വന്നാല്‍ സ്വീകരിക്കും
ദില്ലി: എ ഐ സി സിയുടെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച നടത്തിയ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരായ അച്ചടക്ക നടപടിയില്‍ ഇന്ന് തീരുമാനമുണ്ടാവും. കെ വി തോമസിനെതിരായ നടപടി ചർച്ച ചെയ്യാനുള്ള എ ഐ സി സി അച്ചടക്ക സമിതി യോഗം അല്‍പ സമയത്തിനുള്ളില്‍ ചേരും.
എ കെ ആന്‍റണി അധ്യക്ഷനായ അഞ്ചംഗസമിതിയാകും നടപടി തീരുമാനിക്കുക. ആദ്യപടിയായി കെവി തോമസിന്റെ വിശദീകരണം തേടിയതിന് ശേഷമായരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പാർട്ടി നിർദേശം പരസ്യമായി ലംഘിച്ച കെവി തോമസിനെതിരെ ശക്തമായ നടപടി വേണമെനനാണ് കെ പി സി സിയുടെ ആവശ്യം.

കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എ ഐ സി സിക്ക് കത്ത് അയച്ചെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെവി തോമസിനെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം നടത്തി. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണെന്നും കെ സുധാകരന്‍ ആരോപിച്ചു.
ഉന്തല്ലേ.. തള്ളല്ലേ..; ആരാധക സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

അതിനിടെ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെ വി തോമസും രംഗത്ത് എത്തി. തന്നെ പാർട്ടിയില്‍ നിന്നും പുറത്താക്കാനുള്ള അജണ്ട കെ പി സി സി അധ്യക്ഷന്‍ തയ്യാറാക്കുകയാണെന്നായിരുന്നു കെ വി തോമസിന്റെ വിമർശനം. തനിക്ക് അനധികൃത് സ്വത്തുണ്ടെന്ന് എപ്പോഴാണ് കണ്ടുപിടിച്ചത്. നാല് അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യം സുധാകരന്‍ കണ്ടെത്തിയത്. താന്‍ സി പി എമ്മിലേക്ക് പോവില്ല. അന്ത്യശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കും ഞാനെന്നും കെവി തോമസ് വ്യക്തമാക്കുന്നു.

പദവികളില്‍ നിന്ന് നീക്കാനാണെങ്കില്‍ എനിക്ക് പാർട്ടിയില്‍ ഇപ്പോള്‍ പദവികള്‍ ഒന്നുമില്ല. ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച് വളർന്നവാണ് ഞാന്‍. മരണം വരെ അത് തുടരും. മുഖ്യമന്ത്രിയെ പുകഴ്ത്തിപ്പറഞ്ഞെന്നാണ് എനിക്കെതിരെ ചിലർ ആരോപിക്കുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞത് രാഷ്ട്രീയ കാഴ്ച്ചപ്പാടോടെ നാട്ടിലെ വികസന പരിപാടികളെ തകർക്കരുതെന്നാണ്. കേരളം വികസന രംഗത്ത് പുറകിലാണ്. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ഒരു തീരുമാനം എടുത്താല്‍ അഭിപ്രായം വ്യത്യാസം ഉണ്ടെങ്കില്‍ അവർ അത് അവിടെ പറയും.

പാർലമെന്റിലേക്കോ ദേശീയ തലത്തിലേക്കോ തമിഴ്നാട്ടിലുള്ളവർ അവരുടെ തർക്ക വിഷയങ്ങള്‍ എത്തിക്കില്ല. അവിടെ അവർ ഒറ്റക്കെട്ടാണ്. എന്നാല ഇവിടെ ഏത് വിഷയം വന്നാലും അതിലേക്ക് രാഷ്ട്രീയത്തെ കൊണ്ടുവരും. അതാണ് കേരളത്തിലെ പ്രശ്നം. കെ റെയിലിനെ അനുകൂലിച്ചോ പ്രതികൂലിച്ചോയല്ല ഞാന്‍ സംസാരിച്ചത്. ആ പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന്. തനിക്ക് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും നടപടിയെന്തായാലും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് തരാതിരിക്കാനുള്ള അജണ്ട 2018 ല്‍ തുടങ്ങിയതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച കാര്യം പിന്നീടാണ് ഞാന്‍ അറിയുന്നത്. ഒരു വർഷം മുന്നേ ഇക്കാര്യം തീരുമാനിച്ച കാര്യം രമേശ് ചെന്നിത്തലയാണ് എന്നോട് പറഞ്ഞത്. അന്ന് എന്നെ പിന്തുണച്ചത് സോണിയ ഗാന്ധിയാണ്. എന്നെ മാഡത്തിന് അറിയാം. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിയുന്നില്ലെന്നതാണ് സങ്കടം. എന്നാല്‍ പലവട്ടം സമീപിച്ചിട്ടും അതിന് സാധിച്ചില്ല.

സുധാകരന്റെ മാത്രം പാർട്ടിയല്ല ഇത്. അദ്ദേഹത്തിന്റെ സമീപനവും അല്ല പാർട്ടിയുടേത്. അദ്ദേഹം എന്താണെന്ന് കണ്ണൂർക്കാർക്ക് അറിയാം. എനിക്കെതിരായ തീരുമാനം പാർട്ടി പ്രഖ്യാപിക്കട്ടെ. അത് എന്തായാലും ഞാന്‍ അംഗീകരിക്കും. ഞാന്‍ കോണ്‍ഗ്രസാണ്. എന്ത് വന്നാലും കോണ്‍ഗ്രസ് വിടില്ലെന്നും തീരുമാനിച്ച് കഴിഞ്ഞാല്‍ അവർ എന്ത് ചെയ്യുമെന്നും കെവി തോമസ് ചോദിക്കുന്നു.












Click it and Unblock the Notifications