Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് പറഞ്ഞാലും ലക്ഷ്മി നായര്‍ രാജിവെക്കില്ല; സര്‍ക്കാര്‍ നടപടിയെടുത്താല്‍ കോടതിയില്‍ വാദിക്കും

കോളേജ് തുറന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ സ്ഥാനം താന്‍ രാജിവെക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ലക്ഷ്മി നായര്‍. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലോ അക്കാദമി തുറക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് ഏകപക്ഷീയമായ റിപ്പോര്‍ട്ട് ആണെന്നും അവര്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് ചേദിച്ചത്. കോളേജ് തുറന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

 സര്‍ക്കാര്‍ തീരുമാനം വന്നാല്‍

സര്‍ക്കാര്‍ തീരുമാനം വന്നാല്‍

തനിക്ക് വിലക്കേര്‍പ്പെടുത്തിയ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് മേല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

 ആവശ്യപ്പെട്ടത് കൂടുതല്‍ രേഖകള്‍

ആവശ്യപ്പെട്ടത് കൂടുതല്‍ രേഖകള്‍

ഒരു ലോറിയില്‍ കൊണ്ടുപോകേണ്ട അത്ര രേഖകളാണ് സിന്‍ഡിക്കേറ്റ് രണ്ടുദിവസം കൊണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. മൂന്നുവര്‍ഷത്തെ രേഖകള്‍ അവര്‍ ചോദിച്ചു. അതുകൊണ്ടു തന്നെ ചിലത് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

 രാജി പ്രതീക്ഷിക്കേണ്ട

രാജി പ്രതീക്ഷിക്കേണ്ട

താന്‍ രാജിവെയ്ക്കുന്ന പ്രശ്‌നമേയില്ല. അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ലന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി.

 ആരോപണങ്ങള്‍ ശരിയല്ല

ആരോപണങ്ങള്‍ ശരിയല്ല

കോളേജ് ഭരണസമിതി തനിക്ക് പിന്തുണ തന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും അവര്‍ പറഞ്ഞു.

 സ്വകാര്യ കേളേജ്

സ്വകാര്യ കേളേജ്

ലോ അക്കാദമി ലോ കോളെജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ പ്രിന്‍സിപ്പാളിന് ഇറങ്ങിപ്പോകാന്‍ പറ്റില്ല.

 വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം ലോ അക്കാദമി കോളെജ് പ്രിന്‍സിപ്പലായ ലക്ഷ്മിനായര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 ആരോപണം

ആരോപണം

ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ചിലത് ക്രിമിനല്‍ സ്വഭാവമുളളതാണ്. പരസ്യമായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.

അഞ്ച് വര്‍ഷത്തെ വിലക്ക്

അഞ്ച് വര്‍ഷത്തെ വിലക്ക്

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് മാത്രം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

 വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

 പ്രധാന ആവശ്യങ്ങള്‍

പ്രധാന ആവശ്യങ്ങള്‍

അതേസമയം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം സിന്റിക്കേറ്റ് പരിഗണിച്ചെന്ന് എസ്എഫ്‌ഐ നിലപാടെടുത്തു. എന്നാല്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടുന്നത് വരെ സമരം തുടരാനാണ് എസ്എഫ്‌ഐയുടെയും തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+