ആത്മഹത്യ ഭീഷണിയുമായി ഭൂവുടമകൾ: മൂന്നാം ദിവസവും ദേശീയപാത സർവ്വെ നടപടി തടസ്സപ്പെട്ടു.
വടകര: ആത്മഹത്യ ഭീഷണിയുമായി ഭൂവുടമകൾ രംഗത്തെത്തിയതിനെ തുടർന്ന് മൂന്നാം ദിവസവും ദേശീയപാത സ്ഥലമെടുപ്പ് സർവ്വെ നടപടികൾ മുടങ്ങി. അഴിയൂർ പഞ്ചായത്തിലെ മുക്കാളിയിൽ ശനിയാഴ്ച്ച കാലത്ത് പത്ത് മണിയോടെയാണ് ലാൻഡ് അക്വസിഷൻ റവന്യു ഉദ്യോഗസ്ഥസംഘം സർവ്വെക്കായി എത്തിയത്.
സ്ത്രീകളടക്കമുള്ളവർ മണ്ണെണ്ണ കേനുമായി റവന്യു ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യ ഭീഷണിയുമായായി നിലയുറപ്പിക്കുകയായിരുന്നു. ഇവർക്ക് പിന്തുണയുമായി കർമ്മസമിതി നേതാക്കളും, പ്രവർത്തകരും എത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് സഹായവുമായി ചോമ്പാൽ പോലീസും രംഗത്ത് വന്നിരുന്നു.. ഭൂവുടമകളും, റവന്യു ഉദ്യോഗസ്ഥരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. ഭൂവുടമ മണ്ണെണ്ണ കേനെടുക്കാൻ ശ്രമിച്ചതോടെ സർവ്വെ സംഘവും, പോലീസും സ്ഥലം വിടുകയായിരുന്നു.

പ്രശ്നം വഷളാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പാണ് പോലീസ് സ്ഥലത്തുനിന്ന് മാറിയതിനു പിന്നിലെന്ന് സൂചനയുണ്ട്. കർമ്മസമിതി പ്രവർത്തകർ തമ്പടിച്ചെങ്കിലും സർവ്വെ സംഘം പിന്നീട് സ്ഥലത്തെത്തിയില്ല. ജില്ലാ ഭരണകൂടം ദുരഭിമാനം വെടിഞ്ഞു ചർച്ചകൾക്ക് തെയ്യാറാകണമെന്ന് കർമ്മസമിതി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സമരപരിപാടി ചർച്ചചെയ്യാൻ ഇന്ന് (ഞായർ) വൈകിട്ട് മൂന്നിന് മുട്ടുങ്ങൽ എൽ പി സ്‌കൂളിൽ കർമ്മസമിതി യോഗം ചേരും.
യൂണിറ്റ് മുതൽ ജില്ലാതലം വരെയുള്ള ഭാരവാഹികൾ പങ്കെടുക്കും. മാർക്കറ്റ് വിലയും, പുനരധിവാസവും മുൻകൂർ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതുവരെ സർവ്വെ നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിപ്രവർത്തകർ മുക്കാളി ടൗണിൽ പ്രകടനവും, വിശദീകരണയോഗവും സംഘടിപ്പിച്ചു. സംസ്ഥാനസമിതിയംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ ടി മഹേഷ് കെ.സുരേഷ്, കെ. കുഞ്ഞിരാമൻ, അബു തിക്കോടി,കെ. അൻവർ ഹാജി, പി. കെ. കുഞ്ഞിരാമൻ, പി. കെ. നാണു, മൊയ്തു അഴിയൂർ, കെ. വി. മോഹൻദാസ്, പി. രാഘവൻ എന്നിവർ സംസാരിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications