Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ പ്രേംനസീറിന്റെ വീട് വിൽക്കില്ല;സർക്കാരിന് കൊടുക്കാൻ താല്പര്യമില്ല;വാർത്തകൾ നിഷേധിച്ച് മകൾ റീത്ത

തിരുവനന്തപുരം: നടൻ പ്രേംനസീറിന്‍റെ ചിറയൻകീഴിൽ ഉളള വീട് കുടുംബം വിൽക്കുന്നു എന്ന വാർത്തകൾക്ക് എതിരെ പ്രതികരണവുമായി പ്രേംനസീറിന്‍റെ മകൾ രംഗത്ത്. വീട് വിൽക്കുന്നു എന്ന വാർത്തകളെ നിഷേധിച്ചായിരുന്നു മകൾ റീത്തയുടെ പ്രതികരണം.

വീട് നവീകരിച്ചതിന് ശേഷം കുടുംബം തന്നെ സംരക്ഷിക്കും എന്ന് റീത്ത പറഞ്ഞു. സർക്കാരിന് സ്മാരകത്തിന് വേണ്ടി വീട് വിട്ടു നൽകാൻ താല്പര്യമില്ല എന്നും റീത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

നടൻ പ്രേംനസീറിന്‍റെ ഇളയ മകളായ റീത്തയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. നിലവിൽ വീട് വിൽക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇടക്കാലത്ത് വീട് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചു ഒരാൾ വന്നിരുന്നു.

1

അവരുടെ ഓഫീസ് ഉപയോഗത്തിന് ആണ് വീട് ചോദിച്ചത്. എന്നാൽ, കൊടുക്കില്ല എന്നായിരുന്നു പറഞ്ഞതെന്നും റീത്ത പറയുന്നു.

നടൻ പ്രേംനസീറിന്‍റെ മകൾ റീത്തയുടെ വാക്കുകൾ:-

'ഞങ്ങൾ വീട് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സ്കൂളിനൊക്കെ ഞങ്ങൾ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോൾ അതും ഞങ്ങൾ നിർത്തി. ആർക്കും കൊടുക്കുന്നില്ല ഞങ്ങൾ ഇടയ്ക്ക് പോയി ക്ലീൻ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാൾ വന്നിരുന്നു.

2

അവർക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോ​ഗിക്കണമെന്നും പറഞ്ഞു. മോളോട് വിളിച്ച് ചോദിച്ചപ്പോൾ വേണ്ടാന്ന് പറഞ്ഞു. അവരോടും ഞാൻ അക്കാര്യം പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാർത്ത ഞാൻ കാണുന്നത്. മകൾ രേഷ്മയുടെ പേരിലാണ് ഇപ്പോൾ വീട്. വീട് വിൽക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി.

3

രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ അവർ നാട്ടിലെത്തും. വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോ​ഗിക്കും. ആ വീട് കെട്ടിത്തീർന്നപ്പോഴാണ് ഞാൻ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോൾ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സർക്കാരിനും വീട് വിട്ട് നൽകില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല'

നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    കേരള: പ്രേംനസീറിന്‍റെ വീടായ ലൈല കോട്ടേജ്വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ റീത്ത
    4

    മലയാള സിനിമാ ലോകത്ത് എക്കാലത്തും തിളങ്ങി നിൽക്കുന്ന നടന്മാരിൽ ഒരാളാണ് പ്രേംനസീർ. അദ്ദേഹത്തിന്റെ ചിറയൻകീഴിലെ വീട് വിളിക്കുന്നത് സംബന്ധിച്ച് പല തരത്തിൽ ഉള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, വീട് വിൽക്കുന്നതിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ ഇതിന് മുൻപ് രംഗത്ത് വന്നിരുന്നു. മലയാളത്തിലെ നിത്യ ഹരിത നായകന്റെ സ്വന്തം വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, അദ്ദേഹത്തിന്റെ ഈ വീടിന്റെ അവകാശമായി കിട്ടിയത് പ്രേംനസീറിന്റെ ചെറു മക്കൾക്ക് ആയിരുന്നു.

    5

    എന്നാൽ, ചിറയൻകീഴിലെ ലൈല കോട്ടേജ് ചെറു മകൾ വിൽക്കാൻ തയ്യാറാക്കുന്നു എന്ന തരത്തിൽ ഉള്ള വാർത്തകളായിരുന്നു പുറത്തു വന്നത്. പ്രേം നസീറിന്റെ മകൾ ലൈലയുടെ പേരിൽ 1956 പണി കഴിപ്പിച്ച വീടാണ് ലൈല കോട്ടേജ്. എന്നാൽ, ഇപ്പോൾ പ്രേം നസീറിന്റെ ഇളയ മകളായ റീത്തയുടെ മകൾ രേഷ്മയ്ക്ക് ആണ് നിലവിൽ ഈ വീടിന്റെ അവകാശം. 50 സെന്‍റും വീടും ഉള്‍പ്പെടുന്ന ഈ സ്ഥലം അമേരിക്കയിലുള്ള ഇവര്‍ വില്‍ക്കാൻ ഒരുങ്ങുകയാണ്.

    6

    എന്നാൽ, ലൈല കോട്ടേജ് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിറയൻകീഴിലെ തന്നെ ആദ്യത്തെ ഇരുനില മന്ദിരം എന്ന പ്രത്യേകതയാണ് ഈ വീടിന് ഉള്ളത്. പ്രദേശത്തെ തലയെടുപ്പോട് കൂടി നില നിൽക്കുന്ന വീട്ടുകളിൽ ഒന്നാണ് ഇത്. അവശേഷിക്കുന്ന വസ്തുക്കൾക്ക് കോടികളുടെ വില വരും എന്നാണ് റിപ്പോർട്ട്. ഇരു നില കെട്ടിടത്തിൽ 8 കിടപ്പുമുറികൾ ഉണ്ട്. ഏറെക്കാലമായി ലൈല കോട്ടേഴ്സ് പൂട്ടിയിട്ടിരിക്കുകയാണ്.

    7

    ഇപ്പോൾ കാലപ്പഴക്കം സംഭവിച്ച വീട് ജീർണിച്ച അവസ്ഥയിലും. വീടിന്റെ വാതിലുകളിലും ജനാലകളിലും ചിതൽ കയറി. ഇവിടുത്തെ പ്രദേശവാസികളുടെ ആവശ്യം വീട് സർക്കാരിന് വിട്ടു നൽകണമെന്നാണ്. വർഷങ്ങൾക്ക് മുൻപേ ഇതിന് എതിരെ നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. എന്നാൽ സർക്കാരിന് കൊടുക്കുന്നതിന് ബന്ധുക്കൾക്ക് താല്പര്യമില്ല. വിലക്ക് വീട് വിൽക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെ സർക്കാർ വില നൽകി വീട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+