ലോ അക്കാദമി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍; സംരക്ഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്
സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളും കോടതിയെ സമീപിക്കണമെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ലോ അക്കാദമി തുറന്ന് പ്രവര്‍ത്തിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. കേരള സര്‍വ്വകലാശാലയ്ക്കും മാനേജ്‌മെന്റ് പരാതി നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളും കോടതിയെ സമീപിക്കണമെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാനേജ്‌മെന്റ് കോളേജ് തുറക്കാന്‍ കോടതിയ സമീപിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥി സമരം ദിവസങ്ങള്‍ പിന്നിട്ടതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറായത്. കോളേജ് തുറക്കാനുള്ള മാനേജ്‌മെന്റ്‌ന്റെ നീക്കം ശക്തമാണ്. അതേസമയം പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ ലക്ഷ്മിയ്‌ക്കെതിരെ പേരൂര്‍ക്കട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.


Click it and Unblock the Notifications