നിയമവാഴ്ച്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പിണറായിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഗവര്‍ണര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരുവനന്തപുരത്ത് ഉണ്ടായ പോലീസ് നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തില്‍ നിയമവാഴ്ച്ച ഇല്ലാത്തതിന് ഉത്തരവാദിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വെച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പോലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. കേരളത്തില്‍ എനിക്ക് നേരെ ഭീഷണിയുയര്‍ത്തിയത് സിപിഎമ്മും എസ്എഫ്ഐയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമം പാലിക്കപ്പെടണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരില്‍ ഒരാള്‍ കാഴ്ച്ചയില്ലാത്ത ആളാണ്. ഈ സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഗുണ്ടാ അക്രമങ്ങള്‍ മുഖ്യമന്ത്രിയണ് സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി അതിനായി ഗുണ്ടകളെ ശമ്പളം കൊടുത്ത് ഒപ്പം നിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്നോട് ഒരു വിരോധവുമില്ല. യാതൊരു സുരക്ഷയുമില്ലാതെ കോഴിക്കോട് നഗരത്തില്‍ നേരിട്ട് ഇറങ്ങി, ഞാന്‍ അക്കാര്യം അനുഭവിച്ചറിഞ്ഞതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.കണ്ണൂരില്‍ തേങ്ങയിടാന്‍ പാര്‍ട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. കേരളത്തെ മൊത്തത്തില്‍ ഇങ്ങനെ മാറ്റിയെടുക്കാനാണ് ശ്രമം.
സിപിഎമ്മിലും പോഷക സംഘടനയിലുമെല്ലാം ക്രിമിനലുകളാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തതില്‍ പുതുമയൊന്നുമില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ സംസാരിക്കുന്നത് ആരായാലും അവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടുന്നില്ല. കേരളത്തിലുള്ള ജനങ്ങള്‍ ഭയത്തിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ പോലീസ് സേന രാജ്യത്തെ തന്നെ മികച്ച സേനകളില്‍ ഒന്നാണ്. മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അക്കാര്യം ആവര്‍ത്തിച്ച് പറയുകയാണ്. ദീര്‍ഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്. പോലീസ് കേരളത്തില്‍ മറ്റ് പലയിടത്തെയും പോലെയല്ല പ്രവര്‍ത്തിക്കുന്നത്. മികച്ച രീതിയില്‍ കടമ നിര്‍വഹിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു











Click it and Unblock the Notifications