കേരളത്തിലെ ബിജെപിയെ ഈ നിലയിലാക്കി തന്നത് ഞങ്ങളല്ലേ.. ആ ഞങ്ങളോടിപ്പോ..; വിമര്‍ശിച്ച് തുഷാര്‍
2016 ല്‍ ബിജെപി ഒരു സീറ്റ് നേടിയത് ഞങ്ങള്‍ കാരണമാണ്. 30 വര്‍ഷത്തിലേറെയായി ബിജെപിക്ക് കേരളത്തില്‍ ഒരു ഓളവുമുണ്ടാക്കാനായിരുന്നില്ല

കൊച്ചി: ബി ജെ പിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ ഡി എ കണ്‍വീനറും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. എറണാകുളത്ത് നടന്ന ബി ഡി ജെ എസിന്റെ പഠനശിബിരത്തില്‍ നിന്നും ബി ജെ പി വിട്ടുനിന്നതിന് പിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആള്‍ പോലും ഇല്ലാത്തവര്‍ എന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പരിഹാസം.
ബി ഡി ജെ എസ് ഒന്ന് വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍ ഡി എഫും യു ഡി എഫും തയ്യാറാണ് എന്നും തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടു. കേരളത്തില്‍ ഭരണം പിടിക്കാന്‍ ഹിന്ദുത്വം കൊണ്ട് സാധിക്കില്ല. അതിന് ന്യൂനപക്ഷങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബി ഡി ജെ എസിന് ജില്ലാ കമ്മിറ്റിയോ പഞ്ചായത്ത് കമ്മിറ്റിയോ നിയോജക മണ്ഡലം കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ പോലും ഇല്ലായിരുന്നു എന്ന് തുഷാര്‍ ചൂണ്ടിക്കാട്ടി.
കുറച്ച് പേപ്പര്‍ മാത്രമായിരുന്നു ബി ഡി ജെ എസിന് ഉണ്ടായിരുന്നത്. 2016 ല്‍, മുപ്പത് വര്‍ഷം മുന്‍പ് ബി ജെ പി മത്സരിച്ചപ്പോള്‍ കെട്ടി വെച്ച കാശ് പോലും കിട്ടാതിരുന്ന അവസ്ഥയില്‍ നിന്ന്, ഒരാളെ ജയിപ്പിക്കാനും ഏഴ് പേരെ രണ്ടാം സ്ഥാനത്ത് എത്തിക്കാനും സാധിച്ചത് ബി ഡി ജെ എസ് കൂടെയുണ്ടായിരുന്നതിനാലാണ് എന്നും തുഷാര്‍ വെള്ളാപ്പള്ളി അവകാശവാദം മുഴക്കി.

2000 ത്തില്‍ 20000 വോട്ട് നേടാന്‍ നമ്മള്‍ക്ക് സാധിച്ചു. നമ്മുടെ പോളിസിക്ക് വേണ്ടി മാത്രമാണ് രാജ്യത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുന്നത് എന്നും കേരളത്തില്‍ യു ഡി എഫും എല്‍ ഡി എഫും നമ്മളെ താലത്തില്‍ വെച്ച് കൊണ്ടുപോകാന്‍ തയ്യാറാണ് എന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. പണ്ട് എസ് എന്‍ ഡി പി റാലി നടത്തിയ സമയത്തുണ്ടായ അവസ്ഥയല്ല ഇന്ന് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഒരു പ്രതിപക്ഷ പാര്‍ട്ടി മുസ്ലിങ്ങളെ തീവ്രവാദികള്‍ എന്ന് പറയുന്നുണ്ട് എന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് തീവ്രവാദികള്‍ എന്നും തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ബാക്കിയുള്ളവരെല്ലാം മതത്തെ വിശ്വസിച്ച് ജീവിക്കുന്നവരാണ് എന്നും അവരുടെയും ക്രിസ്ത്യാനികളുടേയും പിന്തുണ ആര്‍ജിക്കാന്‍ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
അങ്ങനെ സംഭവിച്ചാല്‍ ഒറ്റക്കെട്ടായി നിന്നാല്‍ തീര്‍ച്ചയായും കേരളത്തില്‍ ഭരണം പിടിക്കാന്‍ സാധിക്കും എന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ യോഗത്തിലേക്ക് ബി ഡി ജെ എസ് ക്ഷണിച്ചിരുന്നതാണ്. എന്നാല്‍ സുരേന്ദ്രന്‍ എത്തിയിരുന്നില്ല. പഠനശിബിരം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും ചടങ്ങിന് എത്താതിരുന്നതോടെ ആണ് തുഷാര്‍ വെള്ളാപ്പള്ളി തുറന്നടിച്ച് രംഗത്തെത്തിയത്.












Click it and Unblock the Notifications