കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ പറയുമ്പോള്‍ പ്രതിരോധിക്കുന്ന പിണറായി; വയനാട്ടില്‍ ഇടതിന്‍റെ പുതിയ പ്രചരണം തന്ത്രം

Google Oneindia Malayalam News

കല്‍പറ്റ: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് പിന്നാലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ മുസ്ലിംലീഗിന്‍റെ പച്ചക്കൊടി കണ്ടതിനെ തുടര്‍‍ന്ന് ബിജെപി അധ്യക്ഷന്‍ നടത്തിയ പാകിസ്താന്‍ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടവെച്ചത്.

<strong>സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്ത രീതിയിലാണ് വയനാട്ടിലെ പ്രവര്‍ത്തനം; തുഷാര്‍ വെള്ളാപ്പള്ളി</strong>സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്ത രീതിയിലാണ് വയനാട്ടിലെ പ്രവര്‍ത്തനം; തുഷാര്‍ വെള്ളാപ്പള്ളി

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നോതാക്കള്‍ ചില പ്രസ്താവനകള്‍ നടത്തിയെങ്കിലും ദേശീയ നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചു. എന്നാല്‍ വിഷയത്തില്‍ അമിത് ഷാക്കെതിരെ രൂക്ഷമായി വിമര്‍ശനമായിരുന്നനു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

പിണറായിയുടെ മറുപടി

പിണറായിയുടെ മറുപടി

വയനാടിന്‍റെ ചരിത്രം മനസ്സിലാക്കാത്തത് കൊണ്ടാണ് അമിത് ഷാ ഇത്തരത്തിലൊരു പരാമര്‍‍ശം നടത്തിയത്. വയനാടിനെ പറ്റി വല്ല ഗ്രാഹവ്യും അമിത് ഷായ്ക്കുണ്ടോ? ഈ നാടിന്‍റെ സ്വാതന്ത്ര സമരത്തില്‍ വയനാട് വഹിച്ച പങ്ക് അറിയാമോ? അതെങ്ങനെയാ, സ്വാതന്ത്ര സമരത്തില്‍ വല്ല പങ്കും വഹിച്ചവര്‍ക്കല്ലേ ആ ചരിത്രം മനസ്സിലാകും എന്നായിരുന്നു പിണറായി മറുപടി നല്‍കിയത്.

നിസ്സംഗത

നിസ്സംഗത

അമിത് ഷായുടേയും യോഗി ആദിത്യനാഥിന്‍റെയും പരാമര്‍‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന നിസ്സംഗത ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കുകയാണ് ഇടതുമുന്നണി.

ശക്തമായ വിമര്‍ശനം

ശക്തമായ വിമര്‍ശനം

രാജ്യത്തെ ന്യൂനപക്ഷങ്ങളോട് കുറേക്കാലമായി കോണ്‍ഗ്രസ് സ്വീകരിക്കുന്ന മനോഭാവത്തിന്‍റെ ഭാഗമാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ മൗനമെന്നും ശക്തമായ വിമര്‍ശനമാണ് വയനാട്ടില്‍ ഇടതുമുന്നണി ഉന്നയിക്കുന്നത്.

സംഘപരിവാര്‍ അക്രമം

സംഘപരിവാര്‍ അക്രമം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങല്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറിയില്ലായെന്നതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചരണം വിഷയം.

മോദി എത്തിയതിന് പിന്നാലെ

മോദി എത്തിയതിന് പിന്നാലെ

മോദി അധികാരത്തില്‍ എത്തിയതിന് പിന്നാലെ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് യുപിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്നു. പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയ ജുനൈദ് എന്ന കൗമാരക്കാരനെ സംഘപരിവാറുകാര്‍ തല്ലിക്കൊന്നു.

ഗോ സംരക്ഷണ വാദം

ഗോ സംരക്ഷണ വാദം

ഉത്തരേന്ത്യയില്‍ പലയിടത്തും ഗോ സംരക്ഷണ വാദം മുന്‍നിര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാങ്ങള്‍ക്കും നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണമുണ്ടായി. എന്നാല്‍ ഈ സംഭവങ്ങളെയൊന്നും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് ഇടതുമുന്നണി ആരോപിക്കുന്നു.

എത്തിയത് സിപിഎം

എത്തിയത് സിപിഎം

മുഹമ്മദ് അഖ് ലാഖിന്റെ വീട്ടിലും ജുനൈദിന്റെ വീട്ടിലും ആശ്വാസവാക്കുകളുമായി എത്തിയത് സിപിഎം നേതാക്കളാണ്. ജുനൈദിന്റെ മാതാപിതാക്കളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തു.

ജനങ്ങൾ തിരിച്ചറിയണം

ജനങ്ങൾ തിരിച്ചറിയണം

അപ്പോഴൊക്കെ കോണ്‍ഗ്രസ് നേതൃത്വം നിസ്സംഗത പാലിക്കുകായിരുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ കോൺഗ്രസ് കാട്ടുന്ന ഈ നിസ്സംഗത ബോധപൂർവമാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് ഇടതുമുന്നണി നേതൃത്വം ആവശ്യപ്പെടുന്നു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മൃദു ഹിന്ദുത്വ സമീപനമെടുത്ത് ബിജെപിയോട് മത്സരിക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്. പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരെ ദേശസുരക്ഷാ നിയമം ഉപയോഗിച്ച് കേസ് എടുത്തത് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരാണ്.

പരിഹസിക്കുകയായിരുന്നു കോണ്‍ഗ്രസ്

പരിഹസിക്കുകയായിരുന്നു കോണ്‍ഗ്രസ്

ബീഫ് നിരോധനത്തിനുള്ള ശ്രമമുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചത് ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുപക്ഷ നേതാക്കളാണ്. അപ്പോള്‍ ഇടത്പക്ഷത്തിന്‍റെ സമരങ്ങളെ പരിഹസിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഭക്ഷണ സ്വാതന്ത്രെ തടഞ്ഞാലും കോണ്‍ഗ്രസ് പ്രതികരിക്കില്ലെന്ന അനുഭവം കേരളത്തിലുണ്ടെന്നും ഇടതുമുന്നി ചൂണ്ടിക്കാട്ടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
ldf campaign in wayandu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X