എസ്സി വിഭാഗം പെണ്‍കുട്ടികളുടെ ഉന്നമനം; എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 47.27 കോടി രൂപ
തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി വാത്സല്യനിധി പദ്ധതിവഴി ചെലവഴിച്ചത് 47,27,19,000 രൂപ. ഇതുവരെ 12121 പെണ്‍കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും ഒരു ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളതുമായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുക.

പട്ടികജാതി വികസന വകുപ്പും എല്‍ഐസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ എല്‍.ഐ.സിയില്‍ നിന്ന് ലഭിക്കും.പദ്ധതിയില്‍ ചേരുന്നതിന്, പെണ്‍കുട്ടി ജനിച്ച് 9 മാസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 2017 ഏപ്രില്‍ ഒന്നിനു ശേഷം ജനിച്ച പെണ്‍കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പട്ടികജാതി വികസന വകുപ്പ് പെണ്‍കുട്ടിയുടെ പേരില്‍ 1,38,000 രൂപ നാലു ഗഡുക്കളായി എല്‍ഐസിയിലാണ് നിക്ഷേപിക്കുക. പെണ്‍കുട്ടി ജനിച്ച് ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 39,000 രൂപ എല്‍ഐസിയില്‍ നിക്ഷേപിക്കും. രണ്ടാം ഗഡുവായ 36000 രൂപ അഞ്ച് വയസ്സ് പൂര്‍ത്തിയായി പ്രൈമറി സ്കൂളില്‍ പ്രവേശനം നേടുമ്പോള്‍.
10 വയസ് പൂര്‍ത്തിയായി അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുമ്പോള്‍ മൂന്നാം ഗഡുവായ 33,000 രൂപയും 15 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നാലാം ഗഡുവായ 30,000 രൂപയും നിക്ഷേപിക്കും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications