എല്‍ഡിഎഫ് വന്നിട്ട് എന്ത് ശരിയായെന്നാണ് ? നൂറ് ദിവസത്തില്‍ കൊലപാതകമടക്കം മുന്നൂറോളം ആക്രമങ്ങള്‍ !
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നൂറ് ദിനം പിന്നിടുമ്പോള്‍ സദ്ഭരണമെന്ന് വാഴ്ത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് സിപിഎം അധികാത്തിലേറിയതിന് ശേഷം നൂറ് ദിവസത്തിനിടെ കൊലപാതകങ്ങളടക്കം മുന്നൂറോളം ആക്രമണങ്ങളാണ് നടത്തിയതെന്ന് കുമ്മനം ആരോപിച്ചു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം എല്‍ഡിെപ് സര്‍ക്കാരിനെ കടന്നാക്രമിച്ചത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന് മുന്‍കൈ എടുക്കുന്ന ചരിത്രമുണ്ടോ? എന്നാല്‍ കേരളത്തില്‍ സിപിഎം നൂറു ദിവസത്തിനകം കൊലപാതകങ്ങള്‍ ഉള്‍പ്പെടെ മുന്നൂറ് അക്രമങ്ങളാണ് നടത്തിയിട്ടുള്ളത്.

പദവിയിലിരിക്കുന്നവരടക്കം ആയിരത്തോളം സിപിഎമ്മുകാര്‍ ഇതില്‍ പ്രതികളായി. ഇതൊന്നും പോലീസിനെ ഉപയോഗിച്ച് പ്രതിയോഗികളുണ്ടാക്കിയ കേസാണെന്ന് പറയാനൊക്കില്ലല്ലോ എന്ന് കുമ്മനം ചോദിക്കുന്നു. ആദ്യകമ്മ്യൂണിസ്റ്റ് ഭരണത്തില്‍ തുടങ്ങിയ പകപോക്കല്‍ രാഷ്ട്രീയം ഇപ്പോഴും ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്ന് വ്യക്തം. അന്ന് ജനങ്ങള്‍ക്ക് ഭരണം മടുക്കാന്‍ ഒരുവര്‍ഷം വേണ്ടിവന്നുവെങ്കില്‍ ഇക്കുറി നൂറുദിവസം തന്നെ ധാരാളം എന്നായിരിക്കുകയാണ്.
അക്രമരാഷ്ട്രീയം മുഖ്യമന്ത്രിയുടെ ജന്മനാട്ടിലാണ് ആദ്യം തുടങ്ങിയത്. പിണറായി വിജയന്റെ ബന്ധുവീടടക്കം ആക്രമിക്കപ്പെട്ടു. എതിര്‍രാഷ്ട്രീയാഭിപ്രായമുള്ളതുമാത്രമാണ് കാരണം. ശബരിമലയെ വിവാദമലയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. ഭക്തജനങ്ങള്‍ക്ക് തൊഴാന്‍ കാശ് ഈടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം വയ്ക്കുമ്പോള്‍ നിലവിളക്കും വേണ്ട പ്രാര്‍ത്ഥനയും വേണ്ടെന്ന് സഹമന്ത്രി ശഠിക്കുന്നു.
ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപുരയാക്കുകയാണെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. എവിടുന്ന് ലഭിച്ചു മന്ത്രിക്ക് ഈ വിവരം? ഒരു ക്ഷേത്രത്തിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അനധികൃതമായി ഒന്നും ചെയ്തില്ല. അങ്ങനെയൊരു പരാതി ഒരു ക്ഷേത്രകമ്മിറ്റിയും ഇതുവരെയും ഉന്നയിച്ചിട്ടില്ല.
Read Also: പിണറായി മോദിക്ക് പഠിക്കുന്നോ ! ആകാശവാണിയിലെ 'മന്‍ കി ബാത്തില്‍' മുഖ്യമന്ത്രി പറഞ്ഞത്...
എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്ക് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ആശിച്ചപോലെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി ജനശ്രദ്ധതിരിച്ചുവിടാനാണ് നോക്കുന്നത്. അതിന്റെ ഉദാഹരണമാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശിപ്പിക്കണമെന്നും നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്നും ഓണത്തിന് സര്‍ക്കാര്‍ ഓഫീസില്‍ പൂക്കളം പറ്റില്ലെന്നുമുള്ള പ്രസ്താവനകളെന്നും കുമ്മനം ആരോപിക്കുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications