പിണറായി മോദിക്ക് പഠിക്കുന്നോ ! ആകാശവാണിയിലെ 'മന്‍ കി ബാത്തില്‍' മുഖ്യമന്ത്രി പറഞ്ഞത്...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മാതൃകയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റേഡിയോ സന്ദേശം. ആകാശവാണിയിലൂടെയാണ് പിണറായി ജനങ്ങളെ അഭിസംബോധന ചെയ്തത്.
നൂറാം ദിനാഘോഷത്തിന്റെ ബാഗമായി നല്‍കിയ സന്ദേശത്തില്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി പിണറായി വിശദീകരിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാലിന്യമുക്തമാക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം.

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ലഹരിയെന്ന മഹാ വിപത്തിനെ കേരളത്തില്‍ നിന്ന് പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാരിനൊപ്പം ചേരണമെന്നും പിണറായി ആവശ്യപ്പെട്ടു.
Read Also: മൃതദേഹം ആംബുലന്‍സില്‍ കയറ്റിയില്ല; മക്കള്‍ അമ്മയുടെ മൃതദേഹമെത്തിച്ചത് ബൈക്കില്‍
വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത നേടിയെടുക്കണം. സ്ത്രി സുരക്ഷ, വിലക്കയറ്റം തടയില്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കല്‍ എന്നിവയ്ക്കാണ് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. മാറ്റങ്ങള്‍ സംസ്ഥാനത്ത് കണ്ട് തുടങ്ങിയിട്ടുണ്ടെന്നും പിണറായി റേഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സുസ്ഥിര വികസനത്തിനായുള്ള നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ട്. അവ മുന്നോട്ട് കൊണ്ട് പോകും. നാടിന്റെ സമഗ്ര പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും പിറണായി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിനും ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തതയുമാണ് സന്ദേശത്തില്‍ മുഖ്യമന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞത്.ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also: വിഎസ് കുലംകുത്തി, ജാതി പറയാതെ സഹായം കിട്ടില്ല; വെള്ളാപ്പള്ളി ഇതെന്ത് ഭാവിച്ചാണ് ?
അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഇന്നലെ പുറത്തിറക്കിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. വരുന്ന കേരളപ്പിറവി ദിനത്തില്‍ 100% വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യവിസര്‍ജന വിമുക്തസംസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണു കേരളം. സന്ദേശത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വഴിയും അദ്ദേഹം വിവരിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications