കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിര്‍മാണത്തില്‍ ഭേദഗിതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍

1

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് രഹസ്യമായ തീരുമാനമല്ല. ഐയുഎംഎല്ലിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലീം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ നിലപാട് പറഞ്ഞതാണെന്നും, അതിലെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

കേന്ദ്രത്തിന്റെ നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാവില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. നേരത്തെ അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ച്, കുറഞ്ഞ് കാലം കഴിഞ്ഞാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു.അതേസമയം വഖഫ് നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് സമസ്ത നന്ദി അറിയിച്ചു. സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്നും, മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.

മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷം സമസ്ത സമരം ഉപേക്ഷിച്ചിരുന്നു. വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മറ്റുള്ള മത സംഘടനകളോട് സമരത്തിന് പോകരുതെന്ന് സമസ്ത പറഞ്ഞിരുന്നുവെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമരം ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ പണിയാണ്. പക്ഷേ അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. മതങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തുമ്പോള്‍ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ

English summary
ldf govt will withdraw waqf board appointment to psc says pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X