രണ്ട് സീറ്റും മുഖ്യമന്ത്രി സ്ഥാനവും;മാണി പോരുമോ?
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ച് കെഎം മാണി യുഡിഎഫ് വിട്ടേക്കുമെന്ന് സൂചനകള്‍. മാണിയെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കാന്‍ ഇടതുപക്ഷം വമ്പന്‍ ഓഫറുകളാണത്രെ മുന്നോട്ട് വച്ചിട്ടുള്ളത്.
മുന്നണി വിട്ട് വന്നാല്‍ കെ എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് പ്രധാന ഓഫര്‍. കേരള കോണ്‍ഗ്രസിനെ വലച്ചുകൊണ്ടിരിക്കുന്ന ഇടുക്കി സീറ്റിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ എല്‍ഡിഎഫ് തയ്യാറാണത്രെ.

ഒരിക്കല്‍ മുന്നണി വിട്ട് പോയ പിജെ ജോസഫിനും പിസി ജോര്‍ജ്ജിനും വരെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാമെന്നും വാഗ്ദാനമുണ്ടത്രെ. ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഘടകകക്ഷിയായിട്ടാണ് സിപിഎം നേതൃത്വത്തില്‍ ഇടതുപക്ഷം കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷണിക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയ കോട്ടയവും , ജോസഫ് വിഭാഗം ആവശ്യപ്പെടുന്നഇടുക്കി സീറ്റും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടത്രെ. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ പുരോഗമിക്കുകയാണെങ്കിലും ഇടുക്കി, കോട്ടയം സീറ്റുകളില്‍ ആരെ നിര്‍ത്തണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കോട്ടയത്ത് മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തിയിരുന്നെങ്കിലും, മുന്നണി സമവാക്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.
കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ് വിഭാഗവും, പിസി ജോര്‍ജ്ജും വേണമെങ്കില്‍ എല്‍ഡിഎഫില്‍ ചേക്കാറാം എന്ന് ആഗ്രഹിക്കുന്നവരാണത്രെ. പക്ഷേ കെഎം മാണിയാണ് അതിന് തടയിട്ട് നില്‍ക്കുന്നത്. നേരത്തെ മാണി മുന്നണി വിടാന്‍ തയ്യാറായ സമയത്ത് ജോസഫ് വിഭാഗമായിരുന്നു എതിര്‍ത്തിരുന്നത്.
എന്തായാലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറങ്ങുമോ എന്ന് കാത്തിരിക്കുകകയാണ് കേരള കോണ്‍ഗ്രസും ഒപ്പം സിപിഎമ്മും. വിജ്ഞാപനം വന്നില്ലെങ്കില്‍ മുന്നണി വിടാതെ മലയോര മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കെഎം മാണിക്കും കൂട്ടര്‍ക്കും കഴിയില്ല.












Click it and Unblock the Notifications