പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊലിപ്പിക്കാന്‍ എല്‍ഡിഎഫ്; 140 മണ്ഡലങ്ങളിലും റാലി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ പൊലിപ്പിക്കാന്‍ എല്‍ഡിഎഫ്. 140 മണ്ഡലങ്ങളിലും വിപുലമായ റാലികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അതായത് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ നടത്താനാണ് പ്ലാന്‍. സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും.
ഏപ്രില്‍ 25 മുതല്‍ മെയ് 20 വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബഹുജന റാലിയില്‍ എല്‍ഡിഎഫ് നേതാക്കള്‍, മറ്റ് സംഘടനകള്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിക്കും. ആഹ്ലാദ റാലിയും സംഘടിപ്പിക്കുന്നുണ്ട്. മെയ് 20ന് തിരുവനന്തപുരത്ത് വെച്ചാണ് ആഹ്ലാദ റാലി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളുമെല്ലാം പങ്കെടുക്കുന്നുണ്ട്. 5000 പേരെയെങ്കിലും ഓരോ റാലിയിലും പങ്കെടുപ്പിക്കണമെന്നാണ് ഇടതുമുന്നണി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. മണ്ഡലാടിസ്ഥാനത്തില്‍ റാലി നടത്തുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ തുറന്ന് കാണിക്കുന്ന ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനകള്‍ എല്ലാം തുറന്നുകാണിക്കുന്നതായിരിക്കും വാര്‍ഷികാഘോഷ പരിപാടികളെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അതോടൊപ്പം ബിജെപിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കി കോണ്‍ഗ്രസ് നടത്തി കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണ വേലകളെ തുറന്നുകാണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനുള്ളില്‍ എല്‍ഡിഎഫിന്റെ ജില്ലാ കമ്മിറ്റികള്‍ അടക്കം യോഗം ചേരുന്നുണ്ട്. തുടര്‍ന്നാണ് ലോക്കല്‍-പഞ്ചായത്ത് തല കമ്മിറ്റികള്‍ ചേര്‍ന്ന് റാലിയുടെ വിശദമായ പരിപാടികള്‍ തയ്യാറാക്കുക.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒന്നാകെ തകിടം മറിക്കുന്ന തരത്തിലാണ് യുഡിഎഫും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് നയങ്ങള്‍ക്കെതിരെയും പ്രചാരണമുണ്ടാകും. സംസ്ഥാനത്ത് അസ്വസ്ഥതകള്‍ പരത്താനുള്ള ഗൂഢശ്രമങ്ങള്‍ നക്കുന്നുണ്ട്. ജനങ്ങള്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും എല്‍ഡിഎഫ് പറഞ്ഞു.












Click it and Unblock the Notifications