തൃക്കാക്കരയില്‍ ഇടത് തരംഗം, എറണാകുളത്ത് എല്‍ഡിഎഫ് ആറിലെത്തും, ആലപ്പുഴയില്‍ ഇടിവ്
കൊച്ചി: എറണാകുളത്ത് ഇത്തവണ യുഡിഎഫ് മുന്നിലെത്തുമെന്ന് മനോരമ ന്യൂസ് സര്‍വേ. പക്ഷേ മൊത്തത്തില്‍ നേട്ടം എല്‍ഡിഎഫ് തന്നെയെന്നും സര്‍വേ പറയുന്നു. യുഡിഎഫിന്റെ സീറ്റ് നില കുറയും. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അധികവും യുഡിഎഫ് കൈവശം വെക്കുന്ന മണ്ഡലമാണ്. സര്‍വേയിലെ കണക്കുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് മുന്നേറ്റം
എല്‍ഡിഎഫിന് കാര്യമായ മുന്നേറ്റം ജില്ലയിലുണ്ടാവും. ആറ് സീറ്റുകളാണ് എല്‍ഡിഎഫ് നേടുക. കഴിഞ്ഞ തവണ അഞ്ച് സീറ്റാണ് ഇടതുപക്ഷം നേടിയത്. ഇത്തവണ ഒരു സീറ്റാണ് കൂടുതലായി വര്‍ധിപ്പിക്കുന്നത്. ഒമ്പത് സീറ്റില്‍ നിന്ന് ഒരു സീറ്റ് കുറഞ്ഞ് യുഡിഎഫ് എട്ട് സീറ്റില്‍ ഒതുങ്ങും. എന്നാല്‍ മൊത്തം വോട്ടുശതമാനത്തില്‍ എല്‍ഡിഎഫാണ് മുന്നില്‍. അതേസമയം വൈപ്പിന്‍ എല്‍ഡിഎഫ് തന്നെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

തൃക്കാക്കരയില്‍ അട്ടിമറി
തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് മനോരമ ന്യൂസ് സര്‍വേ പറയുന്നത്. 4.2 ശതമാനത്തിന്റെ മുന്‍തൂക്കം ഇവിടെ എല്‍ഡിഎഫിന് ഉണ്ട്. അതേസമയം കൊച്ചിയില്‍ യുഡിഎഫിന് ജയം പ്രവചിക്കുന്നുണ്ട്. പക്ഷേ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 0.67 ശതമാനം ലീഡ് മാത്രമാണ് ഉള്ളത്. തൃപ്പൂണിത്തുറയില്‍ പക്ഷേ കെ ബാബു വീണ്ടും പരാജയപ്പെടുമെന്ന് സര്‍വേ പറയുന്നു. എം സ്വരാജ് ഇവിടെ വളരെ സ്വീകാര്യനാണ്. യുഡിഎഫ് ഇവിടെ വെല്ലുവിളിയാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

പെരുമ്പാവൂരില്‍ കടുപ്പം
പെരുമ്പാവൂരില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. യുഡിഎഫിന് നേരിയ മുന്‍തൂക്കമാണ് ഉള്ളത്. എല്‍ദോസ് കുന്നപ്പള്ളിക്കാണ് മുന്‍തൂക്കം. യുഡിഎഫിന് 3.80 ശതമാനമാണ് ലീഡ്. അങ്കമാലിയില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. റോജി എം ജോണിന് നേരിയ മുന്‍തൂക്കമുണ്ട്. 5.20 ശതമാനം ലീഡാണ് ഉള്ളത്. ആലുവയിലും മാറ്റമുണ്ടാകില്ല. ഇവിടെ യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ അന്‍വര്‍ സാദത്തിന് നല്ല മുന്‍തൂക്കമുണ്ട്. ഇവിടെ യുഡിഎഫ് അനായാസം ജയിക്കും.

കളമശ്ശേരിയില്‍ അട്ടിമറി
കളമശ്ശേരിയില്‍ ഇത്തവണ അട്ടിമറി നടക്കുമെന്ന് സര്‍വേ പറയുന്നു. മികച്ച ലീഡില്‍ തന്നെ എല്‍ഡിഎഫ് വിജയിക്കും. പറവൂരില്‍ വിഡി സതീശന്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫിന് 3.5 ശതമാനം ലീഡ് മാത്രമാണ് ഉള്ളത്.അതേസമയം കുന്നത്തുനാട്ടില്‍ യുഡിഎഫിന് തന്നെയാണ് മുന്‍കൈ. പക്ഷേ കടുത്ത മത്സരമാണ് ഉള്ളത്. ട്വന്റി ട്വന്റിയുടെ വെല്ലുവിളി ശക്തമാണ്. പിറവം യുഡിഎഫ് തന്നെ നിലനിര്‍ത്തും. മൂവാറ്റുപുഴയും കോതമംഗലവും എല്‍ഡിഎഫ് തന്നെ നേടും.

ആലപ്പുഴയില്‍ ഇടിവ്
ആലപ്പുഴയില്‍ ഇത്തവണ അഞ്ച് സീറ്റിലേക്ക് എല്‍ഡിഎഫ് വീഴും. എട്ട് സീറ്റോളം നേടിയിരുന്ന എല്‍ഡിഎഫിന് മൂന്ന് സീറ്റാണ് നഷ്ടമാകുക. യുഡിഎഫ് ഒരു സീറ്റില്‍ നിന്ന് നാല് സീറ്റിലേക്ക് ഉയരും. 43.20 ശതമാനം വോട്ടോടെ എല്‍ഡിഎഫ് തന്നെ മുന്നിലെത്തുമെന്ന് സര്‍വേ പറയുന്നു. യുഡിഎഫിന് 39.07 ശതമാനം വോട്ട് കിട്ടും. അതേസമയം തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ ഇത്തവണ യുഡിഎഫ് അട്ടിമറി ജയം നേടിയുമെന്ന് സര്‍വേ പറയുന്നു.

അരൂരിന് മനംമാറും
അരൂരില്‍ ഇത്തവണ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് മികച്ച ലീഡില്‍ ജയിക്കും. അതേസമയം ചേര്‍ത്തലയില്‍ അട്ടിമറിയാണ്. ഇത്തവണ യുഡിഎഫിനാണ് മേല്‍ക്കൈ. ഇവിടെ എല്‍ഡിഎഫ് വളരെ മുന്നിലാണ്. ആലപ്പുഴ മണ്ഡലത്തില്‍ 3.16 ശമതാനത്തിന്റെ ലീഡാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. കുട്ടനാട്ടിലും കടുത്ത പോരാട്ടമാണ്. ഇവിടെ 1.78 ശതമാനം ലീഡാണ് യുഡിഎഫിന് ഉള്ളത്. അമ്പലപ്പുഴ പക്ഷേ എല്‍ഡിഎഫ് നടത്തും. ഹരിപ്പാട് യുഡിഎഫ് തന്നെയാണ്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്.

സര്‍ക്കാരിന് നേട്ടം
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് നല്ല മാര്‍ക്കാണ് സര്‍വേയില്‍ ജനങ്ങള്‍ നല്‍കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 17 ശതമാനവും 35 ശതമാനവും നല്ലത് എന്ന് തന്നെ പറഞ്ഞു. ശരാശരിയാണ് മികവ് എന്ന് 31 ശതമാനവും പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വളരെ നല്ലത് എന്ന് എട്ട് ശതമാനമാണ് പറഞ്ഞത്. 25 ശതമാനം നല്ലതെന്നും 41 ശതമാനം ശരാശരിയെന്നും പറഞ്ഞു.












Click it and Unblock the Notifications