Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്കും ഡിജിപിക്കും പരാതി... രണ്ടും കല്‍പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ വനിത എംഎല്‍മാര്‍ക്ക് നേരെ അശ്ലീലച്ചുവയോടെയുള്ള ആക്രമണം ഉണ്ടായി എന്ന പരാതി ഗവര്‍ണറിലേക്കും ഡിജിപിയിലേക്കും എത്തി. ഏത് വിധേനയും പരാതിയുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനൊപ്പമാണ് വനിത എംഎല്‍മാര്‍ ഗവര്‍ണറെ കണ്ടത്. സഭയിലും പുറത്തും വനിത എംഎല്‍എമാര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുകയും ആക്രമിക്കുയും ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്നാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Niyamasabha Issue

നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭരണ പക്ഷം നിയമസഭയെ അരക്കില്ലമാക്കിയെന്ന് വിഎസ് വീണ്ടും ആക്ഷേപിച്ചു.

കെ ശിവദാസന്‍ നായര്‍ക്കെതിരെ ജമീല പ്രകാശം എംഎല്‍എ നേരിട്ടാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. പോലീസ് ആസ്ഥാനത്ത് ചെന്നാണ് പരാതി കൈമാറിയത്. ശിവദാസന്‍ നായര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും ജമീല പ്രകാശത്തിന്റെ പരാതിയില്‍ പറയുന്നു. മറ്റ് വനിത എംഎല്‍എമാരും ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി ജമീല പ്രകാശം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+