ലെനയുടെ പേരുമാറ്റം: അന്ധ വിശ്വാസങ്ങളില്‍ പരോക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: മലയാളി ഇൻറർനാഷണൽ ആയപ്പോൾ പുറത്തുള്ള അന്ധവിശ്വാസങ്ങൾ കൂടി നാട്ടിലേക്ക് ഇറക്കുമതി ചെയ്തെന്ന് മാധ്യമപ്രവർത്തകനും രാജ്യസഭയിലെ ഇടത് അംഗവുമായി ജോണ്‍ ബ്രിട്ടാസ് എം പി. സിനിമ നടി ലെനയുടെ പേര് മാറ്റ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിമർശനം.
'ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മലയാളത്തിലെ ഒരു അഭിനേത്രി കഴിഞ്ഞദിവസം ജൂത സംഖ്യാശാസ്ത്രപ്രകാരം പേര് ഒന്ന് നീട്ടിയതായി പത്രവാർത്ത കണ്ടു' - എന്നാണ് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. ജനങ്ങൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവർ അന്ധവിശ്വാസങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശാസ്ത്ര ബോധത്തിൽ വളരണമെന്നാണ് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്നത്.നെഹ്റു ഉൾപ്പടെയുള്ള രാഷ്ട്ര ശിൽപികൾ സയന്റിഫിക് ടെമ്പർനെ കുറിച്ച് എത്രയോ തവണ ഓർമ്മിപ്പിച്ചിട്ടുണ്ട്.ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചെങ്കിലും നമ്മൾ അക്കാര്യത്തിൽ പിന്നോട്ട് പോകുന്നു എന്നതാണ് യാഥാർത്ഥ്യം. കോവിഡ് മഹാമാരി സമയത്ത് എന്തെല്ലാം അബദ്ധജടിലമായ കാര്യങ്ങളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. മലയാളി ഇൻറർനാഷണൽ ആയപ്പോൾ പുറത്തുള്ള അന്ധവിശ്വാസങ്ങൾ കൂടി നാട്ടിലേക്ക് ഇറക്കുമതി ചെയ്തു.
റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍

ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മലയാളത്തിലെ ഒരു അഭിനേത്രി കഴിഞ്ഞദിവസം ജൂത സംഖ്യാശാസ്ത്രപ്രകാരം പേര് ഒന്ന് നീട്ടിയതായി പത്രവാർത്ത കണ്ടു.എനിക്ക് നന്നായി അറിയാവുന്ന, വിദ്യാഭ്യാസവും ലോക വിവരവും ആവോളമുള്ള ഒരാൾ കഴിഞ്ഞ ദിവസം എന്നെ വിളിച്ച് ഒരു പരാതി ബോധിപ്പിച്ചു."ഞാൻ ഓൺലൈനിൽകണ്ടെത്തിയ അസ്ട്രോളജർ ലക്ഷങ്ങളുമായി മുങ്ങി".എല്ലാം ബാങ്ക് ട്രാൻസ്ഫർ ആണ്.അതുകൊണ്ടുതന്നെ തെളിവുകളുണ്ട്.

മലയാളികളുടെ മഹാനടൻ മമ്മൂക്ക കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു നുറുങ്ങു കഥ എഴുതിയിരുന്നു. എനിക്കിഷ്ടപ്പെട്ടതുകൊണ്ട് ഞാൻ തന്നെ മുൻകൈയെടുത്ത് ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.'പൂച്ച വണ്ടി ഇടിച്ചു മരിച്ചു. ഈ പൂച്ചക്ക് ഏതു പൂച്ച ആയിരിക്കും വിലങ്ങൻ ചാടിയിട്ടുണ്ടാകുക? ".പൂച്ച വിലങ്ങൻ ചാടിയാൽ അടിയന്തര യാത്ര പോലും മാറ്റിവയ്ക്കുന്ന മലയാളിയുടെ അന്ധവിശ്വാസത്തെ കുറിച്ചാണ് മമ്മൂക്ക ഇതിലൂടെ അടിവരയിട്ടത്.

ജനങ്ങൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവർ അന്ധവിശ്വാസങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ആശാസ്യമല്ല. അതിന് പ്രചാരണം കൊടുക്കുന്നതും ഉചിതമാണോ എന്ന് ഞാനുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവാർജ്ജിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ലെനയുടെ പേര് മാറ്റം. പേരിന്‍റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. തന്റെ നിലവിലിലെ പേരില്‍ ഇംഗ്ലീഷില്‍ ഒരു 'എ' (A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'LENAA' എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നും താരം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. നേരത്തെ സിനിമ മേഖലയില്‍ നിന്ന് തന്നേയുള്ള സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്.












Click it and Unblock the Notifications