2021 നൽകുന്ന പാഠം; എക്‌സിറ്റ് പോളുകളും അഭിപ്രായ സർവേകളും പ്രവചിച്ചതെന്ത്? ഫലമെന്ത്? ഒരു തിരിഞ്ഞുനോട്ടം
മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് കൂടി കേരളം നടന്നടുക്കുകയാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന തിരഞ്ഞെടുപ്പിനെ മൂന്ന് മുന്നണികളും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇനി തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്‌ചകൾ മാത്രം ശേഷിക്കെ ചർച്ചകൾ സജീവമാണ്. നേരത്തെ തന്നെ പ്രീ പോൾ സർവേകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതിനിടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ സർവേ ഫലങ്ങൾ ചർച്ചയാവുകയാണ്.
2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവചനങ്ങളും യഥാർത്ഥ ഫലങ്ങളും തമ്മിലുള്ള അന്തരം 2026ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വലിയ പ്രാധാന്യം നേടുകയാണ്. നാല് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് നിലനിന്നിരുന്ന ഇടതു-വലത് മുന്നണികൾ മാറി മാറി ഭരിക്കുന്ന പതിവ് കഴിഞ്ഞ തവണയാണ് ലംഘിക്കപ്പെട്ടത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു.

ജനാഭിപ്രായത്തെ അളക്കുന്നതിലെ പോരായ്‌മകൾ വെളിപ്പെടുത്തിക്കൊണ്ട്, 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി ഭരണം നിലനിർത്തി. യുഡിഎഫ് 41 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ, എൻഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും ശക്തമായ നേതൃത്വവും എൽഡിഎഫിന്റെ വിജയത്തിൽ നിർണായകമായി.
തിരഞ്ഞെടുപ്പ് ചിത്രം എങ്ങനെ വികസിച്ചു എന്ന് പ്രധാനപ്പെട്ട അഭിപ്രായ സർവേകൾ, എക്‌സിറ്റ് പോളുകൾ, അന്തിമ ഫലങ്ങൾ എന്നിവയുടെ താരതമ്യം വ്യക്തമാക്കുന്നു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ തിരഞ്ഞെടുപ്പിന് മുൻപുള്ള സർവേകൾ ഭൂരിഭാഗവും കടുത്ത മത്സരമാണ് പ്രവചിച്ചത്. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പറഞ്ഞെങ്കിലും മത്സരം കടുത്തതാവും എന്നായിരുന്നു വിലയിരുത്തൽ.
പിന്നാലെ വോട്ടെടുപ്പിന് ശേഷം പുറത്തുവിട്ട എക്‌സിറ്റ് പോളുകളിൽ എൽഡിഎഫിന് 88-101 സീറ്റുകളും യുഡിഎഫിന് 38-48 സീറ്റുകളും എൻഡിഎക്ക് ഒരു സീറ്റ് വരെയും ലഭിക്കുമെന്നായിരുന്നു പ്രവചനം. 2021 മെയ് 2-ന് പ്രഖ്യാപിച്ച അന്തിമ ഫലം പ്രകാരം, എൽഡിഎഫ് 99 സീറ്റുകളും യുഡിഎഫ് 41 സീറ്റുകളും സ്വന്തമാക്കി. എൻഡിഎക്ക് ഒരു സീറ്റ് പോലും നേടാനായില്ല.
പ്രധാനപ്പെട്ട പ്രീപോൾ സർവേകൾ പറഞ്ഞത്
2021 തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ സർവേകൾ പലതും തുടർഭരണം പ്രവചിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വലിയ വ്യതിയാനം പ്രകടമായിരുന്നു. എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വേ വന്നിരുന്നു. എൽഡിഎഫിന് 77 മുതൽ 82 വരെ സീറ്റ് ലഭിച്ചേക്കുമെന്നാണ് പ്രവചിച്ചത്. യുഡിഎഫിന് 54 മുതൽ 59 വരെ സീറ്റാണ് സർവേ പറഞ്ഞത്. എൻഡിഎയ്ക്ക് 3 സീറ്റ് വരെയും മറ്റുള്ളവർക്ക് ഒരു സീറ്റുമാണ് പ്രവചിച്ചത്.
അതുപോലെ തന്നെ ഏഷ്യാനെറ്-സീഫോർ സർവേയും എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിരുന്നു. രണ്ട് തവണയാണ് അവർ സർവേ നടത്തിയത്. അതിൽ എൽഡിഎഫ് 82 മുതൽ 91 സീറ്റുകൾ വരെ നേടുമെന്നായിരുന്നു അവർ പ്രവചിച്ചത്. മറുവശത്ത് യുഡിഎഫ് 46-54 സീറ്റുകൾ വരെ പരമാവധി നേടുമെന്നും എൻഡിഎ 3 മുതൽ 7 വരെ സീറ്റുകളിൽ വിജയിക്കാമെന്നും മറ്റുള്ളവർ 1 സീറ്റ് സ്വന്തമാക്കാമെന്നും സർവേ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം അസ്ഥാനത്തായി, തുടർഭരണം എന്ന പ്രവചനം മാത്രം ശരിയായി.
ഇത് കൂടാതെ മാതൃഭൂമി, മീഡിയ വൺ തുടങ്ങിയ ചാനലുകളിലെയും അഭിപ്രായ സർവേ അല്ലെങ്കിൽ പ്രീ പോൾ സർവേകൾ ഇടത് മുന്നണിക്ക് തുടർഭരണം ഉണ്ടാവുമെന്നാണ് പ്രവചിച്ചത്. അവരും കടുത്ത മത്സരം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഏതാണ്ട് 100 സീറ്റിനോട് അടുത്ത് നേടി വീണ്ടും അധികാരത്തിൽ വരാൻ ഇടത് മുന്നണിക്ക് കഴിഞ്ഞു.
എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്
കേരളത്തിൽ 104 മുതൽ 120 സീറ്റു വരെ നേടി ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് സർവേ പ്രവചിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്യത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് 20 മുതൽ 40 സീറ്റുകൾ മാത്രമാണ് സർവേ പ്രവചിച്ചത്. ഏകദേശം ഈ സർവേക്ക് അടുത്ത് തന്നെ ഫലം വന്നുവെന്നതാണ് സുപ്രധാനമായ കാര്യം.
ടുഡേസ് ചാണക്യയും സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് 93-113 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോളുകളിൽ പ്രവചിച്ചത്. യുഡിഎഫ് 36-44 വരെ സീറ്റിൽ ഒതുങ്ങുമെന്നും അവർ പ്രവചിച്ചിരുന്നു. ഏതാണ്ട് അതേ നിലയിൽ തന്നെയാണ് ഇവിടെയും ഫലങ്ങൾ വന്നതെന്ന് ഓർക്കണം.
കേരളത്തിൽ എൽഡിഎഫ് 72-80 സീറ്റുകൾ നേടി തുടർഭരണം നേടുമെന്നാണ് സിഎൻഎക്‌സ്- റിപ്പബ്ലിക് എക്‌സിറ്റ് പോൾ പ്രവചനം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ ലഭിക്കുമെന്നും അവർ പ്രവചിച്ചിരുന്നു. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യാസമാണ് സീറ്റുകളുടെ എണ്ണത്തിൽ വന്നത്. ഇരുപതോളം സീറ്റുകൾ അധികമായി ലഭിച്ചുവെന്ന് പറയാം.
2021 ആവർത്തിക്കുമോ ഇക്കുറി?
കഴിഞ്ഞ തവണത്തെ പല സർവേകളും ജനങ്ങളുടെ പൾസ് അറിയുന്നതിൽ പരാജയപ്പെട്ടവ ആയിരുന്നു. ജനവികാരത്തിന്റെ ആഴം അവയ്ക്ക് പൂർണ്ണമായി പിടിച്ചെടുക്കാൻ കഴിയില്ലെന്ന് 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു. പ്രവചനവും ഫലവും തമ്മിലുള്ള അന്തരം കേവലം സംഖ്യാപരമായിരുന്നില്ല, അതൊരു ആഴത്തിലുള്ള രാഷ്ട്രീയ മാറ്റത്തെ കൂടിയായിരുന്നു പ്രതിഫലിപ്പിച്ചത്.
സംസ്ഥാനം 2026ലെ നിർണായക തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഈ പാഠം നിർണായകമാണ്. യാഥാർഥ്യം ഒരിക്കലും പ്രവചനങ്ങളിൽ ഒതുങ്ങില്ല, മറിച്ച് വോട്ടർമാർ എങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയെ ഒരുതവണ കൂടി മാറ്റിയെഴുതുന്നു എന്നതിലാണത്. അതുകൊണ്ട് ഇക്കുറി പ്രവചനങ്ങളും ഫലങ്ങളും തമ്മിൽ എന്ത് അന്തരം ഉണ്ടാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
-
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കേരള ചരിത്രം മാറ്റിയെഴുതിയ 2021 ലെ തിരഞ്ഞെടുപ്പ്! ആ വോട്ടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ പാലക്കാട്, ശ്രീലേഖ വട്ടിയൂർക്കാവിൽ;ആദ്യ ഘട്ട പട്ടികയുമായി ബിജെപി -
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം












Click it and Unblock the Notifications