കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; നിലവിലെ ജലനിരപ്പ് 141.05, തമിഴ്‌നാട് അളവ് കുറച്ചു

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ട്‌പോകുന്നതിന്റെ അളവ് കുറച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും വര്‍ധിച്ചു. 141.05 അടിയാണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടു പോകുന്നത്.

Recommended Video

cmsvideo
Water level in the Mullaperiyar rise again | Oneindia Malayalam

മഴക്കെടുതി: ആന്ധ്രയില്‍ മരണം 41 ആയി, നാളെയും ട്രെയിനുകള്‍ റദ്ദാക്കിമഴക്കെടുതി: ആന്ധ്രയില്‍ മരണം 41 ആയി, നാളെയും ട്രെയിനുകള്‍ റദ്ദാക്കി

മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജല നിരപ്പും കുറഞ്ഞിരുന്നു. ഇപ്പോള്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതോടെയാണ് ജലനിരപ്പ് വീണ്ടും വര്‍ധിച്ചത്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്നും കേസില്‍ അടിയന്തര ഉത്തരവ് ഇപ്പോള്‍ വേണ്ടെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനമെടുത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്.

1

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനായി നിലവില്‍ തീരുമാനിച്ചിരിക്കുന്ന റൂള്‍കര്‍വ് പുനഃക്രമീകരിക്കണമെന്നും കേരളം ആവശ്യമുന്നയിച്ചിരുന്നു. അതേസമയം നിലവിലെ റൂള്‍കര്‍വ് അനുസരിച്ച് ജലനിരപ്പ് ഈ മാസം 142 അടിയാക്കി ഉയര്‍ത്താന്‍ തല്‍ക്കാലം തമിഴ്‌നാടിന് തടസവുമില്ല.

ഹലാല്‍ വിവാദം; കെ സുരേന്ദ്രനും, പിസി ജോര്‍ജ്ജിനുമെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്ഹലാല്‍ വിവാദം; കെ സുരേന്ദ്രനും, പിസി ജോര്‍ജ്ജിനുമെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

2

തുടര്‍ന്ന് കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധനയാണ് വേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിക്കുകയും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നുമായിരുന്നു കേരളത്തിന്റഖെ ആവശ്യം. അതുവരെ മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍കര്‍വ് പ്രകാരം ജലനിരപ്പ് നിശ്ചയിക്കാനുള്ള ഇടക്കാല ഉത്തരവ് തുടര്‍ന്നതില്‍ എതിര്‍പ്പില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേസ് ഡിസംബര്‍ 10ലേക്ക് മാറ്റിവെക്കുകയായിരുന്നു.

3

കഴിഞ്ഞ ദിവസം അണക്കെട്ടിലെ നീരൊഴുക്ക് കുറഞ്ഞതോടെ സ്പില്‍വേയിലെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ മൂന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. പുതിയ റൂള്‍ കര്‍വ് പ്രകാരം 142 അടി വരെ മുല്ലപ്പെരിയാറിലും സംഭരിക്കാം. അതിനാല്‍ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയേക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍ സെക്കന്റില്‍ 2000 ഘനയടി വെള്ളമാണ് കൊണ്ട് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്.

അംബാനി പോയെങ്കില്‍ പോട്ടെ, ഇന്ത്യയില്‍ നിന്നും പിന്‍മാറാതെ സൗദി ആരാംകോ, ഇനിയും സാധ്യത തേടുംഅംബാനി പോയെങ്കില്‍ പോട്ടെ, ഇന്ത്യയില്‍ നിന്നും പിന്‍മാറാതെ സൗദി ആരാംകോ, ഇനിയും സാധ്യത തേടും

4

സംസ്ഥാനത്ത് മഴ ശക്തമായതും മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയും, ഇടുക്കി അണക്കെട്ടിലേയും നീരൊഴുക്ക് ശക്തമായതും കാരണം രണ്ട് അണക്കെട്ടിലേയും ഷട്ടറുകല്‍ തുറന്നിരുന്നു. മൂന്ന്, നാല്, സ്പില്‍വേ ഷട്ടറുകളാണ് തുറന്നിരുന്നത്. സെക്കന്റില്‍ 772 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടി എത്തിയതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചിരുന്നത്. ഷട്ടര്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കാനും തീരുമാനമായിരുന്നു.

5


ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴപെയ്ത സാഹചര്യത്തിലാണ് അണക്കെട്ടിലെ ഷട്ടര്‍ തുറക്കാന്‍ തീരുമാനമായത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായാണ് ഡാം തുറന്ന് വിട്ടത്. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നത്. എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

'മറ്റുള്ളവരും മനുഷ്യരാണ്', കെപിഎസി ലളിതയ്ക്ക് സർക്കാർ ധനസഹായം നൽകുന്നതിനെതിരെ എംഎൽഎ'മറ്റുള്ളവരും മനുഷ്യരാണ്', കെപിഎസി ലളിതയ്ക്ക് സർക്കാർ ധനസഹായം നൽകുന്നതിനെതിരെ എംഎൽഎ

English summary
level in the Mullaperiyar Dam has risen to 141.05 beacuse Tamil Nadu has reduced water level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X