കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിലര്‍ അഹങ്കാരത്തിന്റെ പുറത്ത് തിയറ്ററുകൾ തുറക്കുന്നു', കുറ്റപ്പെടുത്തി ലിബർട്ടി ബഷീർ

Google Oneindia Malayalam News

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. നികുതി ഇളവ് അടക്കമുളള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചതില്‍ തീരുമാനമുണ്ടാകുന്നതിന് മുന്‍പേയാണ് തിയറ്ററുകള്‍ തുറന്നിരിക്കുന്നത്.

ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ

തിയറ്ററുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡണ്ടും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍.

രാജ്ഞിയാടോ മാഷേ.. ബിഗ് ബോസ് താരം സൂര്യയുടെ രാജകീയ ലുക്ക്, ചിത്രങ്ങൾ വൈറൽ

ലിബര്‍ട്ടി ബഷീര്‍

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നെങ്കിലും പല ആശങ്കകളും സിനിമകള്‍ തിയറ്ററുകളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. ഇതോടെ 100 കോടി ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോലുളള ചിത്രങ്ങളുടെ അടക്കം തിയറ്റര്‍ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

രസ്‌ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

ലിബര്‍ട്ടി ബഷീര്‍

സര്‍ക്കാരില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ തിയറ്ററുകള്‍ തുറക്കാന്‍ പാടുള്ളുവായിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇവിടെ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തിയറ്ററുകള്‍ തുറക്കുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി. മലയാള സിനിമാ മേഖല ഇപ്പോള്‍ നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒറ്റക്കെട്ടായി തീരുമാനം എടുക്കാത്തത് ആണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ലിബര്‍ട്ടി ബഷീര്‍

ഒരു ഫെഡറേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ഫെഡറേഷന് സാധിക്കുമായിരുന്നു. കൊവിഡ് കാരണം തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും എല്ലാവരും പ്രതിസന്ധിയിലാണ്. തിയറ്റര്‍ തുറക്കണം എന്ന് മന്ത്രി പറഞ്ഞാല്‍ ഇവിടെ അപ്പോള്‍ തന്നെ തുറക്കുകയാണ് എന്നും ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി,

ലിബര്‍ട്ടി ബഷീര്‍

സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചതിന് ശേഷമേ തിയറ്ററുകള്‍ തുറക്കാവൂ എന്ന് ഫിലിം ചേംബര്‍ തീരുമാനമെടുത്തതാണ്. എന്നിട്ട് അവര്‍ തന്നെ തിയറ്റര്‍ തുറക്കുന്നു. തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നത് 100 ശതമാനം ഒക്യുപ്പെന്‍സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം മാത്രമാണ്. തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയെങ്കിലും തുറന്നില്ല. ഇതോടെ സര്‍ക്കാരിന് വഴങ്ങേണ്ടി വന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
മലയാളത്തിൽ റിലീസ് കാത്തിരിക്കുന്നത് 200 സിനിമകൾ..ജി സുരേഷ്‌കുമാർ പറയുന്നു
ലിബര്‍ട്ടി ബഷീര്‍

ഇവിടെ അതുപോലെ ഒറ്റക്കെട്ടായി തീരുമാനമെടുക്കുന്നതിന് പകരം ചിലര്‍ അഹങ്കാരത്തിന്റെ പുറത്ത് തിയറ്റര്‍ തുറക്കാന്‍ തീരുമാനമെടുക്കുന്നു. പിന്നെ എങ്ങനെയാണ് സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കുക. എങ്ങനെയെങ്കിലും ഒരു സംഘടനയെ എതിര്‍ക്കുക എന്നുളള ലക്ഷ്യം മാത്രമാണ് ചിലര്‍ക്കുളളത് എന്നും ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി. തിയറ്ററുകള്‍ തുറന്നെങ്കിലും ഇതുവരെ മലയാള ചിത്രങ്ങള്‍ എത്തിയിട്ടില്ല. വെള്ളിയാഴ്ച മലയാള ചിത്രങ്ങല്‍ എത്തുമോ എന്നത് നാളത്തെ ഫിലിം ചേംബര്‍ യോഗത്തിന് ശേഷം മാത്രമേ തീരുമാനമാവുകയുളളൂ.

English summary
Liberty Basheer against the decision of opening theatres with 50 percentage occupency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X