'ദിലീപ് തുടക്കം മുതല്‍ കാണിക്കുന്നതെല്ലാം മണ്ടത്തരം', ബാലചന്ദ്ര കുമാർ പറഞ്ഞത് ശരിയെന്ന് ലിബർട്ടി ബഷീർ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണെന്ന് നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. മീഡിയാ വണ്‍ ചാനലിനോടാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.
ദിലീപ് കാണിച്ചതെല്ലാം മണ്ടത്തരമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. മൂന്ന് ദിവസം ദിലീപിനെ പോലീസിന് ചോദ്യം ചെയ്യാം.

ദിലീപിന്റെ താരാധിപത്യം, അദ്ദേഹത്തിന്റെ പ്രഗത്ഭനായ വക്കീല്‍ എന്നതൊക്കെ വലിയ ഘടകങ്ങളാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ''ദിലീപ് മദ്യലഹരിയില്‍ ആയിരുന്നോ എന്നൊരു പ്രധാനപ്പെട്ട ചോദ്യം കോടതി ചോദിച്ചിട്ടുണ്ട്. അത് അന്വേഷിക്കേണ്ടതാണ്. മദ്യലഹരിയില്‍ വീമ്പിളക്കുന്നവരുണ്ട്. അത് സാധാരണക്കാര്‍ ചെയ്യുന്നതാണ്. ബാലചന്ദ്ര കുമാര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ദിലീപ് കാണിച്ചത് മണ്ടത്തരമെന്ന് മാത്രമേ പറയാനുളളൂ''.

''ദിലീപ് തുടക്കം മുതല്‍ കാണിക്കുന്നതെല്ലാം മണ്ടത്തരമാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ''ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയെല്ലാം നൂറ് ശതമാനം ശരിയാണ്. അതില്‍ തെറ്റില്ല. അത് പോലീസ് തെളിയിക്കണം. ബാലചന്ദ്ര കുമാറിന്റെ മൊഴി മാത്രം പോര. ദിലീപ് വലിയൊരു താരമാണ്. ആ താരാധിപത്യം ജുഡീഷ്യറി വരെ കാണുന്നുണ്ട് എന്നാണ് താന്‍ കരുതുന്നത്''.
'എന്റേത്..' നാലാം വിവാഹ വാർഷികത്തിൽ ഭാവനയെ ചേർത്ത് പിടിച്ച് നവീൻ, ചിത്രങ്ങൾ

''അടുത്തിടെ നടന്ന പല സംഭവങ്ങളും നോക്കുമ്പോള്‍ ജൂഡീഷ്യറി വരെ ദിലീപിന് വഴങ്ങിക്കൊടുക്കുന്നതായാണ് തോന്നുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ജുഡീഷ്യറി നില്‍ക്കുന്നത് പെണ്‍കുട്ടിക്ക് അനുകൂലമായിട്ടല്ല. പ്രതിക്ക് അനുകൂലമായിട്ടാണ്. സാധാരണക്കാരന്റെ കേസായിരുന്നുവെങ്കില്‍ ജാമ്യം റദ്ദാക്കി അറസ്റ്റിനുളള ഓര്‍ഡര്‍ ഇടും''. അതേസമയം ഇന്ന് അവധി ദിവസമായിട്ടും സ്‌പെഷ്യല്‍ സിറ്റിംഗ് വെച്ച് ഈ കേസ് കേള്‍ക്കണമെങ്കില്‍ അത് ദിലീപ് എന്ന വ്യക്തി ആയത് കൊണ്ടാണെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ തനിക്ക് സമാധാനം ഉണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകള്‍ ആണ് പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കിയത്. ദിലിപിന്റെ ഓഡിയോ അദ്ദേഹം ഇതുവരെ നിഷേധിച്ചിരുന്നില്ല. ഇന്ന് കോടതിയിലും ആ ഓഡിയോ തന്റേതല്ലെന്ന് ദിലീപ് വാദിച്ചിട്ടില്ലെന്നും ബാലചന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികള്‍ മൂന്ന് ദിവസം ക്രൈം ബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ ക്രൈം ബ്രാഞ്ചിന് പ്രതികളെ ചോദ്യം ചെയ്യാം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിട്ടില്ല. വ്യാഴാഴ്ച ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Recommended Video

കേസ് പോലീസ് കെട്ടിച്ചമച്ചതാണ് എന്നാണ് ദിലീപിന്റെ വാദം. ബാലചന്ദ്ര കുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. ചോദ്യം ചെയ്യലിന് വേണ്ടി എത്ര ദിവസം വേണമെങ്കിലും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ദിലീപിന് ജാമ്യം നല്‍കിയാല്‍ പിന്നെ കേസുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.












Click it and Unblock the Notifications