കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാട്;പാർവ്വതിക്ക് പിറകെ സിനിമ ലോകത്ത് നിന്നും വീണ്ടും ഉറച്ചശബ്ദം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൗരത്വ ബിൽ രാജ്യസഭയിൽ പാസാക്കിയത്. വ്യാഴാഴ്ച രാത്രി വൈകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെചച്ചതോടെ നിയമം പ്രാബല്യത്തിലായി. പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

2014 ഡിസംബര്‍ 31-നുമുമ്പ് പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കും. പൗരത്വ ബില്ലിനെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഉലയുന്നുവെന്ന സൂചനകളും പുറത്തു വരുന്നു.

ഭരണഘടന വിരുദ്ധം

ഭരണഘടന വിരുദ്ധം


എന്നാൽ ദേശീയ പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും അത് കേരളത്തിൽ നടപ്പിലാക്കില്ലെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റേത് കരി നിയമമാണ്. ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

കേരളത്തിൽ നടപ്പാക്കില്ല

കേരളത്തിൽ നടപ്പാക്കില്ല

ഭരണഘടനാ വിരുദ്ധമായ ഇത്തരമൊരു നിയമം കേരളത്തിൽ നടപ്പിലാക്കാനാകില്ല. ഇതിനെിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും. ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നടക്കം ശ്രദ്ധ തിരിക്കാനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറയുകയുണ്ടായി.

Recommended Video

cmsvideo
Lijo jose pellissery against citizenship amendment bill | Oneindia Malayalam
സവർക്കറുടെയും ഗോൾവാൾക്കറുടെയും നയം

സവർക്കറുടെയും ഗോൾവാൾക്കറുടെയും നയം

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കാനുള്ള സവർക്കറുടെയും ഗോൾവാൾക്കറുടെയും കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ് സൃഷ്ടിക്കുന്നത്. ഹിറ്റ്ലർ ജർമനിയിൽ പയറ്റിയ തന്ത്രമാണിത്, ഇതിന് അധികം ആയുസുണ്ടാകില്ലെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം ജുഡീഷ്യൽ പരിശോധനയിൽ നില നിൽക്കില്ലെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മമത പോലും നടപ്പിലാക്കും പിന്നല്ലേ പിണറായി

മമത പോലും നടപ്പിലാക്കും പിന്നല്ലേ പിണറായി


ഇതിന് പിന്നാലെ ഏറ്റവും വലിയ മോദി വിരോധി മമത പോലും നടപ്പിലാക്കും പിന്നല്ലെ പിണറായി വിജയൻ എന്ന് വെല്ലുവിളിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ‌ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ എന്നായിരുന്നു കെ സുരേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി


ഇതിന് പിന്നാലെയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും തന്റെ നിലപാടുമായി രംഗത്ത് വന്നത്. ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' എന്നാണ് ലിജോ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയന്റെ ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി പാർവ്വതി തിരുവോത്തും തന്റെ നിലപാടുമായി നേരത്തെ രംഗത്ത് വന്നിരുന്നു. 'നട്ടെല്ലിലൂടെ ഒരു ഭയം. ഇത് അനുവദിക്കാനാവില്ല', എന്നാണ് പാർവ്വതി ട്വീറ്റ് ചെയ്തിരുന്നത്.

English summary
Lijo Jose Pellissery's facebook post about citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X