• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് അകത്ത് ചെന്നാൽ മരണം ഉറപ്പോ! സത്യം ഇതാണ്

കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചാ വിഷയം നാരങ്ങാ വെള്ളവും കൊഞ്ചും ഒരുമിച്ച് കഴിച്ചാല്‍ മരിക്കുമോ എന്നതാണ്. കേരളത്തില്‍ നടന്ന രണ്ട് പെണ്‍കുട്ടികളുടെ മരണമാണ് കൊഞ്ചും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് മരണകാരണമാകും എന്ന വാദം ഉയരാനുള്ള കാരണം.

ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും കൊഞ്ച് ബിരിയാണി കഴിച്ച അനാമിക എന്ന പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിലെ വിദ്യ എന്ന യുവതിയും മരണപ്പെട്ടതോടെ സംശയങ്ങളും ആശങ്കകളുമേറി. സത്യത്തില്‍ കൊഞ്ചും നാരങ്ങാ വെള്ളവും ഒരുമിച്ച് കുടിക്കുന്നത് മരണത്തെ വിളിച്ച് വരുത്തുമോ ?

കുഴഞ്ഞ് വീണ് മരണം

കുഴഞ്ഞ് വീണ് മരണം

തൃപ്പൂണിത്തുറയിലെ ഡോ. അനിലിന്റെ മകളായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക അവധിക്കാലം ആഘോഷിക്കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു. ആസ്മ രോഗിയായ പെണ്‍കുട്ടി കൊഞ്ച് ബിരിയാണി കഴിച്ച ശേഷം ശ്വാസ തടസ്സം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. കൊഞ്ച് കഴിച്ചതിന്റെ അലര്‍ജിയാണ് അനാമികയുടെ മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചതിനാലാണ് മരണമെന്ന് മാതാപിതാക്കൾ പറയുന്നു.

തിരുവല്ലയിലെ വിദ്യയും

തിരുവല്ലയിലെ വിദ്യയും

തിരുവല്ല സ്വദേശിനിയായ വിദ്യയും സംഭവ ദിവസം കൊഞ്ചു കറിയും നാരങ്ങാ വെള്ളവും കുടിച്ചതായി വീട്ടുകാര്‍ പറയുന്നു. ഛര്‍ദിയെ തുടര്‍ന്നാണ് വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്യും മുന്‍പ് വീണ്ടും ഛര്‍ദി കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു. വിഷ പദാര്‍ത്ഥങ്ങളൊന്നും അകത്ത് ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മരണങ്ങളിലും കൊഞ്ചും നാരങ്ങാ വെളളവും കഥാപാത്രങ്ങളായതോടെ ആശങ്കകള്‍ ഉയര്‍ന്നു.

കൊഞ്ചും ലൈമും വില്ലനോ

കൊഞ്ചും ലൈമും വില്ലനോ

കൊഞ്ചിനേയും നാരങ്ങാ വെള്ളത്തേയും വില്ലന്മാരാക്കി സോഷ്യൽ മീഡിയ കഥകൾ അടിച്ചിറക്കി. എന്നാല്‍ കൊഞ്ചും നാരങ്ങാ വെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരിക്കുമെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇന്നുച്ച തൊട്ട്‌ ഇൻബോക്‌സിൽ ഒരു പത്തു ലൈമും അഞ്ച്‌ കിലോ കൊഞ്ചും മൊത്തമായി മേടിച്ച്‌ വെച്ചിട്ടുണ്ട്‌. ഈ പറഞ്ഞ കൊഞ്ചും ചെറുനാരങ്ങ നീരും ഒന്നിച്ച്‌ ചേർത്ത്‌ എത്രയോ ബിരിയാണി തിന്നിരിക്കുന്നു.

അത് അലർജിയുടെ വല്ല്യച്‌ഛൻ

അത് അലർജിയുടെ വല്ല്യച്‌ഛൻ

അതൊന്നും ആർസെനിക്ക്‌ ആയില്ല. ഞാനൊട്ട്‌ ചത്തുമില്ല. അതും പോരാഞ്ഞിട്ട്‌ മെഡിസിന്‌ പഠിക്കുമ്പോ ലൈമില്ലാതെ ചോറ്‌ ഇറങ്ങാത്തൊരു കാലമുണ്ടായിരുന്നു. അന്നും ചെമ്മീൻ വിത്ത്‌ നാരങ്ങാനീര്‌ ചതിച്ചില്ല. മനുഷ്യരേ, അത്‌ ആർസെനിക്കല്ല, ആനഫൈലാക്‌സിസാണ്‌. അലർജിയുടെ വല്ല്യച്‌ഛൻ. അലർജി മൂത്ത്‌ ശ്വാസം പോണ വഴി മൊത്തമായി അടഞ്ഞ്‌ വളരെ പരിതാപകരമായ ഒരവസ്‌ഥയിലാണ്‌ മരണമുണ്ടാകുന്നത്‌.

വെറുതേ ബേജാറാകേണ്ട കാര്യമില്ല

വെറുതേ ബേജാറാകേണ്ട കാര്യമില്ല

ചെമ്മീൻ കഴിക്കുന്ന ‌ എല്ലാർക്കും ഇത്‌ ഉണ്ടാകൂല. വിരുദ്ധാഹാരവും വിരൂപാഹാരവുമൊന്നുമല്ല, ഓരോരുത്തരുടെ ശാരീരികപ്രത്യേകത മാത്രമാണത്‌. വെറുതേ ബേജാറാകേണ്ട. ചെമ്മീനിനോടുള്ള ശരീരത്തിന്റെ അമിതപ്രതികരണം മാത്രമാണ്‌ കുഴപ്പക്കാരൻ. ചെമ്മീനും നാരങ്ങയും കൂടിയുള്ള കോമ്പിനേഷനല്ല. ഞമ്മൾ ഗ്യാരന്റി എന്നാണ് ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇക്കാര്യം തന്നെ ഡോ. ഷിനു ശ്യാമളനും ആവർത്തിക്കുന്നു.

ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക്

ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക്

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ എന്ന സംശയത്തിന് അടിസ്ഥാനമില്ലെന്ന് ഡോ. ഷിനു ശ്യാമളനും തറപ്പിച്ച് പറയുന്നു. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: കൊഞ്ചിൽ അല്ലെങ്കിൽ ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആർസെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചിൽ ഉള്ളു. അതായത് ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ.

ചിലർക്ക് അലർജി വരാം

ചിലർക്ക് അലർജി വരാം

100 mg മുതൽ 300 mg ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കു. അതായത് 200 കിലോഗ്രാം ചെമ്മീൻ എങ്കിലും കഴിക്കണം അതിലെ ആർസെനിക്ക് മൂലം മരണപ്പെടാൻ. 8 ഗ്രാം ആർസെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു. അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടൽ മൽസ്യമോ കഴിക്കുമ്പോൾ ചിലർക്ക് അലർജി വരാം. അതുമൂലം മരണം സംഭവിക്കാം.

അമിതമായി ചെന്നാൽ അപകടം

അമിതമായി ചെന്നാൽ അപകടം

പല തവണയായി അമിതമായി ആർസെനിക്ക് ഉള്ളിൽ ചെന്നാൽ തലവേദന, വയറിളക്കം, മുടി കൊഴിച്ചിൽ, അപസ്മാരം, നഖങ്ങളിൽ വെളുത്ത വരകൾ എന്നിവ അനുഭവപ്പെടാം. അമിതമായി മരിക്കുവാനോ മറ്റും ആർസെനിക് ഒറ്റത്തവണ ഉപയോഗിച്ചാൽ ഛർദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം. ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കിൽ പ്രചരിപ്പിക്കരുത്. ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അറിയുവാൻ ശ്രമിക്കുക.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

''അമ്മ അങ്കിളിനെ തിയേറ്ററിലേക്ക് വിളിച്ച് വരുത്തി''! ക്രൂരത നിഷ്കളങ്കമായി തുറന്ന് പറഞ്ഞ് പെൺകുട്ടി

കൂടുതൽ death വാർത്തകൾView All

English summary
Doctors' reactions to Lime-Prawn food combination hoax in Social Media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more