ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; 8 ദിവസത്തിനിടെ വിറ്റത് 665 കോടി മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോഡ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ വിറ്റുപോയത് 665 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 624 കോടിയുടെ മദ്യമാണ് വിറ്റത്. അതേസമയം ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടിയിലാണ്. ഇവിടെ 1.06 കോടിയുടെ മദ്യാണ് വിറ്റുപോയത്. ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 116 കോടിയുടെ മദ്യമാണ്.
ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ ഉപേക്ഷിച്ച് ഇത്ത്വണ നാല് കോടിയുടെ അധിക വില്‍പ്പനാണ് നടന്നത്. ഏറ്റവും കുറച്ച് വില്‍പ്പന നടന്നത് ഇടുക്കിയിലെ ചിന്നക്കനാലിലുള്ള ഔട്ട്‌ലെറ്റിലാണ്. 6.31 ലക്ഷത്തിന്റെ വില്‍പ്പന മാത്രമാണ് ഇവിടെ നടന്നത്. കൊല്ലം ആശ്രാമത്തുള്ള ഔട്ട്‌ലെറ്റ് 1.1 കോടിയുടെ മദ്യമാണ് വിറ്റത്. ഇവരാണ് മദ്യവില്‍പ്പനയില്‍ രണ്ടാമതുള്ളത്.

അതേസമയം ചങങാനശ്ശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. മദ്യവില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ വ്യക്തമാക്കിയത്. അതേസമയം കേരളത്തില്‍ ഉത്സവ സീസണുകളില്‍ എല്ലാ കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടക്കാറുള്ളത്. സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ധിച്ച് വരുന്നതായി നേരത്തെ തന്നെ കണക്കുകളില്‍ വ്യക്തമായിരുന്നു. ഇതിന് സമാനമാണ് നാട്ടിലെ മദ്യപാനം റെക്കോര്‍ഡ് വേഗത്തില്‍ ഓണക്കാലത്ത് ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ ഓണക്കാലത്ത് മജനപ്രിയ ബ്രാന്‍ഡുകള്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം, ബ്രാന്‍ഡ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാന്‍ തന്നെ നല്‍കണമെന്നും ബെവ്‌കോ എംഡി പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ഓണക്കച്ചവടത്തില്‍ കുറവ് വരാതിരിക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു ഇത്. മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നും വെയര്‍ഹൗസ്-ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. വെയര്‍ഹൗസില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ അടക്കം ആവശ്യത്തിന് കരുതണമെന്നും, സ്റ്റോക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.












Click it and Unblock the Notifications