ഇങ്ങനെ കുടിച്ചാൽ കൂമ്പ് വാടും..; ക്രിസ്‌മസ് പുതുവത്സര ആഘോഷ വേളയിൽ വിറ്റത് 543 കോടി രൂപയുടെ മദ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്‌മസ്-പുതുവത്സര മദ്യവിൽപനയിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും റെക്കോഡ്. ഈ വർഷം ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. ഇവിടെ മാത്രം ഒരു കോടി രൂപയുടെ മദ്യവിൽപന നടന്നു.
എറണാകുളം രവിപുരം ഔട്ട്ലെറ്റ് തൊട്ടുപിന്നിൽ തന്നെയുണ്ട്. ഇവിടെ എഴുപത്തിയേഴ് ലക്ഷം രൂപയുടെ വിൽപന നടന്നു. ഇരിങ്ങാലക്കുട 76 ലക്ഷം രൂപയുടെ മദ്യ വിൽപന നടന്നു. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിൽ 73 ലക്ഷം, പയ്യന്നൂർ 71 ലക്ഷം എന്നിങ്ങനെയാണ് വിൽപന.

ഇത് കേവലം ബെവ്കോ വഴി മാത്രം വിട്ട മദ്യത്തിന്റെ കണക്കുകളാണ്, ബാറുകൾ ഉൾപ്പെടെ മലയാളികൾ ആശ്രയിക്കുന്നുണ്ടന്ന് മറക്കരുത്. ആഘോഷ വേളകളിൽ വൻ തുകയ്ക്ക് മദ്യം കഴിക്കുന്ന മലയാളിയുടെ ശീലത്തിന് ഇക്കുറിയും മാറ്റം വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേ സീസണിൽ കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യ വിൽപന ആയിരുന്നു.
നേരത്തെ ഇക്കുറിയും ക്രിസ്‌മസിന് റെക്കോഡ് മദ്യ വില്‍പന നടന്നിരുന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി 154.77 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. ക്രിസ്‌മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്‌മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്‍പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഡിസംബര്‍ 22, 23 തിയതികളില്‍ 84.04 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍ ആയിരുന്നു നടന്നത്. ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റ് ( 60,08,130 രൂപ), നോര്‍ത്ത് പറവൂര്‍ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വില്‍പന കണക്കുകൾ.












Click it and Unblock the Notifications