കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാര്യ അനാവശ്യമാണെന്ന ചിന്ത', 'പുതുതലമുറയിൽ ലിവിങ് ടുഗതർ വർധിക്കുന്നുവെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ബാധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസമായി പുതുതലമുറ കാണുന്നുവെന്ന് കേരള ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ ബന്ധങ്ങൾ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹ വളർച്ചയ്ക്ക് നല്ലതെന്നെന്നും ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി.

മൂന്ന് പെൺകുട്ടികളുടെ അച്ഛനായ ആലപ്പുഴ സ്വദേശി നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് വിവാഹ ബന്ധങ്ങളിലെ തകർച്ചയിൽ ഹൈക്കോടതി ആശങ്കയും നിരീക്ഷണങ്ങളും പങ്കുവെച്ചത്. വിവാഹ ബന്ധങ്ങൾക്ക് വലിയ വില നൽകിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ സ്വാർത്ഥതയും വിവാഹേതര ബന്ധങ്ങൾക്കും വേണ്ടി കുട്ടികളുടെ മാനസികാവസ്ഥ പോലും നോക്കാതെ വിവാഹ ബന്ധങ്ങൾ അവസാനിപ്പിക്കുന്നത് കൂടി വരികയാണ്.

hc

ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുകയാണ്. ഭാര്യ എന്നത് അനാവശ്യമാണെന്ന ചിന്തയും വര്‍ധിക്കുകയാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃസംസ്കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചിരിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറയാവുന്ന ലിവിഗ് ടുഗതർ ബന്ധങ്ങൾ വർധിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വിവാഹമോചിതരുടെയും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെയും എണ്ണം കൂടിവരുന്നത് സമൂഹ വളർച്ച മുരടിപ്പിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവർ ചൂണ്ടികാട്ടി. ഭാര്യയിൽ നിന്നുള്ള പീഡനം കാരണം വിവാഹമോചന വേണമെന്നായിരുന്നു ആലപ്പുഴ സ്വഗദേശിയായ യുവാവിന്‍റെ ആവശ്യം എന്നാൽ പരസ്ത്രീ ബന്ധം കാരണമാണ് തന്നെയും കുട്ടികളെയും ഉപേക്ഷിക്കുന്നതെന്നായിരുന്നു യുവതി ഹൈക്കോടതിയെ അറിയിച്ചത്.

കണക്കുകൂട്ടി, കരുതിക്കൂട്ടി ചൈന... പാലത്തിന് പുറമേ റോഡ് ശൃംഗലയും, ടവറുകളും, നിർമ്മാണം അതിവേഗത്തിൽകണക്കുകൂട്ടി, കരുതിക്കൂട്ടി ചൈന... പാലത്തിന് പുറമേ റോഡ് ശൃംഗലയും, ടവറുകളും, നിർമ്മാണം അതിവേഗത്തിൽ

ഭർത്താവ് തന്നിൽ നിന്നും കുട്ടികളിൽ നിന്നും അകലം പാലിക്കുകയാണെന്നും താനൊരിക്കലും ഭർത്താവിനെ മർദിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഭർത്താവിന് സാമ്പത്തിക അച്ചടക്കമില്ലെന്നും താൻ സ്വയം വാങ്ങിയ വീടാണ് അതെന്നും യുവതി വ്യക്തമാക്കി. തനിക്ക് ഭർത്താവിനേയും തന്റെ കുട്ടികൾക്ക് അച്ഛനേയും വേണമെന്ന് യുവതി കോടതിയിൽ അഭ്യർത്ഥിച്ചു.

യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ തന്നെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.ഭാര്യ മർദിക്കുന്നതായി വാദി ഭാഗത്തിന് തെളിയിക്കാൻ കഴിയാതിരുന്നതുകൊണ്ട് തന്നെ ആലപ്പുഴ കുടുംബ കോടതി യുവാവിന്റെ ഹർജി തള്ളി. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...

English summary
living together relationship increase among youngsters says kerala high court and hcworried about that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X