ഒന്‍പതാം ക്ലാസുകാരിയും കാമുകനും ആളില്ലാത്ത വീടിന്റെ ടെറസില്‍ ജീവിതം തുടങ്ങി; നാട്ടുകാര്‍ പൊക്കി
ഒന്‍പതാംക്ലാസുകാരിയുമായി ഒളിച്ചോടിയ യുവാവ് താമസിക്കാന്‍ സ്ഥലം കണ്ടെത്തിയത് ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസ്. ടെറസിന് മുകളില്‍ ജീവിതം തുടങ്ങിയ കമിതാക്കളെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി.
ആലപ്പുഴ: ഒന്‍പതാംക്ലാസുകാരിയുമായി ഒളിച്ചോടിയ യുവാവ് താമസിക്കാന്‍ സ്ഥലം കണ്ടെത്തിയത് ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസ്. ടെറസിന് മുകളില്‍ ജീവിതം തുടങ്ങിയ കമിതാക്കളെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആലപ്പുഴ കായംകുളത്താണ് സംഭവം.
തൃക്കൊടിത്താനം സ്വദേശി അജിത്തിനെ (19)യും 14-കാരിയെയുമാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കായംകുളം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഞക്കനാല്‍ തങ്കയത്തില്‍ മുക്കിനു സമീപമുള്ള ആള്‍ത്താമസമില്ലാതെ കിടന്നിരുന്ന വീടിന്റെ ടെറസിലായിരുന്നു വിദ്യാര്‍ഥിനിയുമൊത്ത് യുവാവ് ഒളിവില്‍ കഴിയുകയായിരുന്നു.

ദിവസങ്ങളായി ടെറസില്‍
പെണ്‍കുട്ടിയു യുവാവും ദിവസങ്ങളായി ആളില്ലാതെ കിടന്നിരുന്ന വീടിന്റെ ടെറസില്‍ കഴിയുകയായിരുന്നു. വിശന്നപ്പോള്‍ ഭക്ഷണം ചോദിച്ച് പുറത്തിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്.

ഭക്ഷണം വേണം
യുവാവ് സമീപമുള്ള വീടുകളില്‍ ഭക്ഷണം ചോദിച്ച് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ക്കു സംശയം തോന്നി ചോദ്യം ചെയ്തതോടെ ടെറസിന് മുകളില്‍ താമസിക്കുകയാണെന്ന് യുവാവ് വെളിപ്പെടുത്തി.

മോഷ്ടാവോണോ?
ഒരാഴ്ച മുമ്പായി തങ്കയത്തില്‍ മുക്കിലുള്ള രാമചന്ദ്രന്‍പിള്ള എന്നയാളുടെ വീടടില്‍ മോഷണം നടന്നിരുന്നു. യുവാവ് ആദ്യം മോഷ്ടാവെന്നാണ് നാട്ടുകാര്‍ കരുതിയത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഒളിച്ചോടിയെത്തിയവര്‍
പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് തൃക്കൊടിത്താനത്ത് പെണ്‍കുട്ടിയുമായി നാടുവിട്ടതാണെന്നും സമീപമുള്ള വീടിന്റെ ടെറസില്‍ കഴിയുകയായിരുന്നുവെന്നും അറിഞ്ഞത്. പൊലീസ് ഇരുവരെയും സ്‌റ്റേഷനിലെത്തിച്ചു.

പരാതി ലഭിച്ചിരുന്നു
കായംകുളം പോലീസ് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു മാതാപിതാക്കള്‍ നാലുദിവസം മുമ്പു പരാതി നല്‍കിയിരുന്നു. ബന്ധുക്കള്‍ വന്ന് പെണ്‍കുട്ടിയെ കൊണ്ടുപോകുമെന്നാണ് പോലീസ് അറിയിച്ചത്..












Click it and Unblock the Notifications