Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് കടുത്ത നിയന്ത്രണം, ലോക്ഡൗണിന് സമാനം, അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരില്‍ കേസെടുക്കും. വാഹനവും പിടിച്ചെടുക്കും. സംസ്ഥാനത്ത് തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങളുള്ളത്. ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അര്‍ധരാത്രി വരെ തുടരും. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കൈയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.

1

ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. പക്ഷേ തുറക്കാന്‍ അനുമതിയുണ്ട്. പാഴ്‌സലും ഹോം ഡെലിവെറിക്കും അനുവാദമുണ്ട്. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ ഇരുപത് പേര്‍ക്ക് പരമാവധി പങ്കെടുക്കാം. ആശുപത്രികളിലേക്കും, വാക്‌സിനേഷനായും യാത്ര ചെയ്യാം. ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മുന്‍കൂട്ടി ബുക്ക് ചെയ്തതാണെന്നങ്കില്‍ പോകാന്‍ അനുമതിയുണ്ട്. സ്‌റ്റേ വൗച്ചര്‍ കരുതണം. ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വര്‍ക്ക് ഷോപ്പുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം.

അതേസമയം പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കൈയ്യില്‍ കരുതണം. ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ളവര്‍ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് കൊവിഡ് കുറയാതെ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം 50812 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 11103 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6647 രോഗികളുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+