കൊവിഡ് നിയന്ത്രണം നീണ്ടേക്കും: വടക്കൻ ജില്ലകളിൽ പരിശോധന കൂട്ടും, ഇളവിൽ തീരുമാനം നാളെ
തിരുവനന്തപുരം: കേരളത്തിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീളുമെന്ന് സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള വടക്കൻ ജില്ലളിൽ കൊവിഡ് പരിശോധന വർധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത കൊവിഡ് അവലോകന യോഗത്തിലെ തീരുമാനം. അതേ സമയം എന്തെല്ലാം ഇളവുകളാണ് അനുവദിക്കുക എന്ന കാര്യത്തിൽ തീരുമാനമാനമായിട്ടില്ല. ഇതിനായി നാളെ ജില്ലാ കളക്ടർമാരുടെ യോഗവും മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം തുടർന്ന് വൈകിട്ട് നടത്തുന്ന വാർത്താ സമ്മേളനത്തിലായിരിക്കും ലോക്ക് ഡൌൺ നിയന്ത്രണത്തെക്കുറിച്ചും ഇളവുകളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കുക.
കേരളത്തിലെ സ്ഥിതി ആശങ്കാജനകമല്ലെങ്കിലും ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെ തുടരുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടരണമെന്നാണ് ആരോഗ്യവകുപ്പും പോലീസും യോഗത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ കളക്ടർമാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം കൂടി ഉൾപ്പെട്ടതോടെ കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനവും ഇത് തടയുന്നതിനുള്ള സജ്ജീകരണങ്ങളും വിലയിരുത്തുന്ന സംഘം പ്രതിരോധ മാർഗ്ഗങ്ങളും നിർദേശിക്കും. സംസ്ഥാനത്തെ ചികിത്സാ സൌകര്യങ്ങൾ കൂടി സംഘം പരിശോധിക്കും. കൊവിഡിന്റെ മൂന്നാംതരംഗം മുന്നിൽക്കണ്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണമെന്ന് സംഘം ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം തിരുവനന്തപുരത്തെ കൊവിഡ് ചികിത്സാ സൌകര്യങ്ങൾ പരിശോധിച്ച സംഘം തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
Recommended Video
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കണമെന്നും കേന്ദ്രസംഘം കേരളത്തിന് നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയാൽ കേസുകൾ വർധിക്കുമെന്നും സംഘം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇളവുകൾ നൽകിയതോടെ കേസുകൾ വർധിച്ച കാര്യവും സംഘം അടിവരയിട്ട് പറയുന്നു.
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications