കാഞ്ഞങ്ങാട് സ്‌റ്റേഷനില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
കാസര്‍കോട്: ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയത്. സ്‌റ്റേഷനില്‍ യാത്രാ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ഗൂഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുകള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വരികയായിരുന്നു. ട്രെയിന്‍ കയറാനെത്തിയ യാത്രക്കാരും നട്ടംതിരിഞ്ഞു. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ നിര്‍ത്തുന്ന സ്ഥലമാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം. ഇവിടെ കയറാന്‍ കഴിയാത്തത് മൂലം ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് ത്തെുന്നത്. ഇത് യാത്രക്കാര്‍ പലരും അറിയുന്നില്ല.

സംഭവത്തില്‍ ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് സൂചന. രാവിലെ ട്രെയിന്‍ മാറ്റിയിടാന്‍ പുതിയ ലോക്കോ പൈലറ്റ് എത്തിയിട്ടുണ്ട്. അതേസമയം ട്രാക്ക് മാറി ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അന്വേഷണം പ്രഖ്യാപിച്ചോ എന്നും വ്യക്തമല്ല. രാവിലെയായിട്ടും ട്രെയിന്‍ ഇവിടെ നിന്ന് മാറ്റിയിട്ടില്ല. വന്ദേഭാരത് ആരംഭിച്ചതോടെ മികച്ച വരുമാനം നേടിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് കാഞ്ഞങ്ങാട്.












Click it and Unblock the Notifications