നരേന്ദ്ര മോദി കേരളത്തിലേക്ക്; കോഴിക്കോടും തിരുവനന്തപുരത്തും സമ്മേളനം, പ്രചാരണം ചൂടുപിടിക്കും
Recommended Video

തിരുവനന്തപുരം: ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് പ്രചാരണത്തിന് കൊഴുപ്പേകാന്‍ ബിജെപി പദ്ധതി തയ്യാറാക്കി. ആദ്യ പടിയെന്നോളം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ മോദി പ്രസംഗിക്കും.

ഏപ്രില്‍ 12നാണ് മോദി കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ നിന്ന് ഇത്തവണ എന്‍ഡിഎയ്ക്ക് ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപിയുടെ കരുതല്‍. കുമ്മനം രാജശേഖരന്‍ മല്‍സരിക്കുന്ന തിരുവനന്തപുരം കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന പത്തനംതിട്ടയുമടക്കം നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ട്.
മലബാറിലും തെക്കന്‍ കേരളത്തിലും ശക്തമായ പ്രചാരണത്തിന് തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ വരവ്. ഇതിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്ടേക്കുള്ള മോദിയുടെ വരവില്‍ ഏറെ പ്രത്യേകതകളുണ്ട്.
തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കിയതോടെ ബിജെപി അമിത പ്രതീക്ഷയിലാണ്. അതേസമയം, സുരേന്ദ്രന് പത്തനംതിട്ടയിലെ വോട്ടുകളില്‍ ഇളക്കമുണ്ടാക്കാന്‍ കഴിയുമെന്നും ബിജെപി കരുതുന്നു. പാര്‍ട്ടി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് തിരുവനന്തപുരത്താണ്.
കൂടുതല്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ












Click it and Unblock the Notifications