കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വെല്ലുവിളി! ഭയക്കേണ്ടത് ഈ മൂന്ന് പേരെ! രാഹുലിന്റെ വോട്ടുകൾ തൂത്ത് വാരും

Google Oneindia Malayalam News

കോഴിക്കോട്: വയനാടിനെ അപ്പാടെ ഇളക്കി മറിച്ച് കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായ ശേഷമുളള ആദ്യത്തെ വരവ് രാഹുല്‍ ഗാന്ധി ഉജ്ജ്വലമാക്കിയത്. പതിനായിരങ്ങളുടെ അകമ്പടിയോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോ വയനാട്ടിലും കേരളത്തിലും യുഡിഎഫിന്റെ ശക്തി പ്രകടനവുമായി.

വയനാട്ടില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ രാഹുലിനെ കാത്ത് ചില വെല്ലുവിളികള്‍ വയനാട്ടിലുണ്ട്. എല്‍ഡിഎഫിനേക്കാളും എന്‍ഡിഎയെക്കാളും രാഹുല്‍ ഭയക്കേണ്ട മൂന്ന് പേരുണ്ട്.

ഭൂരിപക്ഷം എത്ര കിട്ടും

ഭൂരിപക്ഷം എത്ര കിട്ടും

കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വയനാട്ടില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും രാഹുല്‍ ഗാന്ധിക്ക് മുന്നിലില്ല. എത്ര ഭൂരിപക്ഷം കിട്ടും എന്നത് മാത്രമാണ് യുഡിഎഫും കണക്ക് കൂട്ടുന്നത്. എല്‍ഡിഎഫ് രാഹുലിന് ശക്തമായ മത്സരം തന്നെ വയനാട്ടില്‍ നല്‍കും.

ഭയക്കേണ്ട മൂന്ന് പേർ

ഭയക്കേണ്ട മൂന്ന് പേർ

എതിരാളി കോണ്‍ഗ്രസ് അധ്യക്ഷനായത് കൊണ്ട് തന്നെ ശക്തി തെളിയിക്കാന്‍ എന്‍ഡിഎയെയും ശ്രമം നടത്തും. എന്നാല്‍ എല്‍ഡിഎഫിനേക്കാളും എന്‍ഡിഎയെക്കാളും രാഹുല്‍ ഗാന്ധി ഭയക്കേണ്ട ചിലരുണ്ട്. അത് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ രംഗത്ത് ഇറങ്ങിയിട്ടുളള അപരന്മാരെയാണ്.

ഭൂരിപക്ഷത്തിന് ബുദ്ധിമുട്ടും

ഭൂരിപക്ഷത്തിന് ബുദ്ധിമുട്ടും

കോണ്‍ഗ്രസ് അധ്യക്ഷന് മാത്രമേ രാഹുല്‍ ഗാന്ധിയെന്ന പേരുളളൂ എന്ന് കരുതിയിരുന്നവര്‍ക്കെല്ലാം തെറ്റി. ഒരാളല്ല, മൂന്ന് അപരന്മാരാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഈ പത്രികകള്‍ തളളിപ്പോയില്ലെങ്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ബുദ്ധിമുട്ടും.

മൂന്ന് ഗാന്ധിമാർ

മൂന്ന് ഗാന്ധിമാർ

കോട്ടയം എരുമേലി സ്വദേശിയായ രാഹുല്‍ ഗാന്ധി കെഇ, തമിഴ്‌നാട് സ്വദേശിയായ അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥി രാഘുല്‍ ഗാന്ധി കെ എന്നിവരാണ് രാഹുല്‍ ഗാന്ധിക്ക് വന്‍ തലവേദനയായി മാറാന്‍ പോകുന്നത്. മറ്റൊരു അപരന്‍ പേരിന്റെ അവസാനം ഗാന്ധിയുളള കെഎം ശിവപ്രസാദ് ഗാന്ധിയാണ്.

കോട്ടയം സ്വദേശി രാഹുല്‍ ഗാന്ധി

കോട്ടയം സ്വദേശി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അവസാന ദിവസം തന്നെയാണ് മൂവരും പത്രിക സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ രാഹുലിന് ഏറ്റവും തലവേദനയാവുക അതേ പേരുളള കോട്ടയം സ്വദേശി രാഹുല്‍ ഗാന്ധിയാവും. ഇടതുപക്ഷം അപരനായി ഇറക്കിയെന്ന് പറയപ്പെടുന്ന ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.

ഗാന്ധി കുടുംബത്തോട് ആരാധന

ഗാന്ധി കുടുംബത്തോട് ആരാധന

അപരന്‍ ഗാന്ധിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അച്ഛന്റെ ഗാന്ധി കുടുംബത്തോടുളള ആരാധന മൂത്താണ് മകന് രാഹുല്‍ ഗാന്ധിയെന്ന് പേരിട്ടത്. ഈ രാഹുല്‍ ഗാന്ധിയുടെ അനുജന്റെ പേര് രാജീവ് ഗാന്ധി എന്നാണ്.

ഡിവൈഎഫ്ഐ പ്രവർത്തകൻ

ഡിവൈഎഫ്ഐ പ്രവർത്തകൻ

അച്ഛന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെങ്കിലും മക്കളായ രാഹുല്‍ ഗാന്ധിയും രാജീവ് ഗാന്ധി ഇടതുപക്ഷക്കാരാണ്. ഇവര്‍ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹി കൂടിയാണ് എന്നും സൂചനയുണ്ട്.

പ്രമുഖർക്കെല്ലാം അപരശല്യം

പ്രമുഖർക്കെല്ലാം അപരശല്യം

രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല അപരന്മാരുടെ വെല്ലുവിളിയുളളത്. മിക്ക പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട് ഈ അപരശല്യം. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് മൂന്ന് അപരന്മാരാണ് ഉളളത്. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് നേരിടേണ്ടതും മൂന്ന് അപരന്മാരെയാണ്.

പ്രദീപ് കുമാറിന് മൂന്ന് അപരർ

പ്രദീപ് കുമാറിന് മൂന്ന് അപരർ

കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനും മൂന്ന് അപരന്മാര്‍ എതിരാളികളായുണ്ട്. പൊന്നാനിയിലെ എല്‍ഡിഎഫ് സ്വതന്ത്രന്‍ പിവി അന്‍വറിന് രണ്ട് അപരന്മാരാണുളളത്. പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് എതിരെയും എറണാകുളത്ത് പി രാജീവിന് എതിരെയും അപരന്‍ മത്സര രംഗത്തുണ്ട്.

ശ്രീമതിക്ക് രണ്ട് അപരകൾ

ശ്രീമതിക്ക് രണ്ട് അപരകൾ

പാലക്കാട് ഇത്തവണ വന്‍ വിജയം പ്രതീക്ഷിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന് മൂന്ന് അപരന്മാരുണ്ട്. തീര്‍ന്നില്ല കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് മൂന്ന് അപരന്മാരും എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെ പികെ ശ്രീമതിക്ക് രണ്ട് അപരകളുമാണുളളത്.

അന്ന് സുധാകരൻ തോറ്റതിന് കാരണം

അന്ന് സുധാകരൻ തോറ്റതിന് കാരണം

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ അപരന്മാര്‍ ചേര്‍ന്ന് പിടിച്ചത് 6985 വോട്ടുകള്‍ ആയിരുന്നു. സുധാകരന്‍ തോറ്റതാകട്ടെ 6556 വോട്ടുകള്‍ക്കായിരുന്നു. അപരന്മാര്‍ വോട്ട് പിടിച്ച് തോറ്റ സ്ഥാനാര്‍ത്ഥികള്‍ ഇത്തരത്തില്‍ നിരവധിയുണ്ട്.. അത് തന്നെയാണ് മുന്നണികളെ ആശങ്കപ്പെടുത്തുന്നതും.

രാഹുലിന് ഡമ്മിയില്ല

രാഹുലിന് ഡമ്മിയില്ല

അപരന്മാരെ ഇറക്കിയുളള കളി രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല എന്നാണ് കോണ്‍ഗ്രസ് പ്രതികരണം. അതേസമയം അപരന്മാരുമായി ബന്ധമില്ലെന്ന് എല്‍ഡിഎഫ് പറയുന്നു. മൂന്ന് അപരന്മാരെ നേരിടുന്ന രാഹുല്‍ ഗാന്ധിക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളെ ആരെയും യുഡിഎഫ് രംഗത്ത് ഇറക്കിയിട്ടില്ല. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിന് ഡമ്മിയായി സിപിഐയിലെ കൃഷ്ണദാസ് പത്രിക നല്‍കി.

രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല! അടുത്ത പ്രധാനമന്ത്രി മോദി തന്നെ,സർവ്വേ ഫലം പുറത്ത്രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല! അടുത്ത പ്രധാനമന്ത്രി മോദി തന്നെ,സർവ്വേ ഫലം പുറത്ത്

വയനാടിനെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി, മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

English summary
Lok Sabha Election 2019: Rahul Gandhi to fight three resembling candidates in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X