Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ശോഭനയും സുരേഷ് കുമാറും പരിഗണനയിൽ; മോദിയുടെ പരിപാടിയിൽ പ്രഖ്യാപനത്തിന് ബിജെപി

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് സീറ്റ് നേടാമെന്ന പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചുകൊണ്ട് പ്രമുഖരെ കളത്തിലിറക്കാൻ ഒരുങ്ങി ബിജെപി. പാർട്ടിയുടെ ഒന്നാം ഘട്ട പട്ടികയായി 10 സ്ഥാനാർത്ഥികളുടെ പേരുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപനം നടത്താനാണ് നേതൃത്വം താൽപര്യപ്പെടുന്നത്.

ഈ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിലെ നേതാക്കളുമായി ഇന്ന് കേന്ദ്ര നേതൃത്വം ചർച്ച നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് പുറമേ നടി ശോഭനയുടെയും നിർമാതാവ് ജി സുരേഷ് കുമാറിന്റെയും ഒക്കെ പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ട്. ശോഭനയുമായി സുരേഷ് ഗോപി വഴി ചർച്ച നടന്നെന്നാണ് ലഭ്യമായ വിവരം. ഇതിനോട് ശോഭന ഏത് രീതിയിൽ പ്രതികരിച്ചെന്നുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

shobhanaandsureshkumar

തിരുവനന്തപുരം, ആറ്റിങ്ങൽ,കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, ചാലക്കുടി, പാലക്കാട്, മലപ്പുറം, കോട്ടയം, മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാവും പാർട്ടിയുടെ ശ്രമം. പത്തനംതിട്ടയിൽ പിസി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾ ചർച്ചയിൽ വന്നിട്ടുണ്ടെങ്കിലും ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ പലരും ദേശീയ നേതൃത്വത്തെ അറിയിച്ചത്.

കൂടാതെ ചാലക്കുടിയിൽ ട്വന്റി-ട്വന്റി നേതൃത്വവുമായി ബന്ധപ്പെട്ട് പൊതുസമ്മതനെ കളത്തിലിറക്കുന്ന ചർച്ചകളും നടക്കുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തന്നെ കളത്തിൽ ഇറങ്ങുമെന്ന് ഉറപ്പായതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ശോഭന ഉൾപ്പെടെയുള്ള ആളുകളെ രംഗത്തിറക്കാൻ ബിജെപി ശ്രമിക്കുന്നത്. പാർട്ടിയും മുന്നണിയും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മണ്ഡലങ്ങളാണ് തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങൾ.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിൽ പങ്കെടുത്തതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന അഭ്യൂഹമുയർന്നത്. മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുമെന്നും അവർ പ്രസംഗിച്ചിരുന്നു. ചടങ്ങിലെ ചിത്രം 'ഹ്യൂജ് ഫാൻ മൊമന്റ്' എന്ന തലക്കെട്ടോടെയാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരിക്കൽ കൂടി നരേന്ദ്ര മോദി കേരളത്തിൽ എത്തുമെന്ന് ഉറപ്പായി. കെ സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. 27ന് രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് പദയാത്ര തിരുവനന്തപുരത്തെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+