Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഒരുങ്ങി തന്നെ; മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും നിർമലയും കേരളത്തിലേക്ക്, വമ്പൻ നീക്കങ്ങൾ...

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളുമായി കേരള ബിജെപി ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും കൂടി പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് എത്തും. അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും എന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരത്ത് അമിത് ഷായും പാലക്കാട് യോ​ഗി ആദിത്യനാഥും പദയാത്രയുടെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കും. മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ യാത്രയിൽ ബിജെപി അം​ഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം പദയാത്രയിലൂടെ പൂർത്തിയാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

bjpelection

അതേസമയം, നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന ആഭ്യൂഹങ്ങൾ ബിജെപി നേതൃത്വം തള്ളിയിരുന്നു. മോദി മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി മോദിയെ മുൻനിർത്തി തന്നെയായിരക്കും കേരളത്തിലെ ബിജെപിയുടെ പ്രചാരണം.

ഇത്തവണ തെക്കേ ഇന്ത്യയിലെ ഒരു സീറ്റിൽ മോദി മത്സരിക്കുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അത് തിരുവനന്തപുരമായിരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിൽ സത്യമില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കുക ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി രണ്ട് തവണയായി സംസ്ഥാനം സന്ദർശിച്ചത്. എന്ന് മാത്രമല്ല, യുവജനങ്ങളെയും സ്ത്രീകളെയും കൈയിലെടുക്കാൻ വേണ്ടി വലിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തൃശൂരിലും, കൊച്ചിയിലുമായി മഹാസംഗമങ്ങൾ നടന്നിരുന്നു.

കൂടാതെ കൊച്ചിയിൽ നടന്ന റോഡ് ഷോയിലും വലിയ ആൾകൂട്ടം തന്നെയാണ് ഉണ്ടായിരുന്നത്. ഇതൊക്കെ വോട്ടാകുമോ എന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കൂടാതെ സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്തുനിർത്താനുള്ള നടപടികളും ബിജെപി പരിഗണിക്കുന്നുണ്ട്. എന്തായാലും മോദിക്ക് പിന്നാലെ കൂടുതൽ ദേശീയ നേതാക്കൾ എത്തുന്നതോടെ പ്രചാരണം ശക്തമാക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.

പ്രത്യേകിച്ച് സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂർ സീറ്റ് ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന് പുറമെ ജയ പ്രതീക്ഷയുള്ള തിരുവനന്തപുരം, പാലക്കാട് മണ്ഡലങ്ങൾ കൂടി വരുതിയിലാക്കാനാണ് യോഗിയെയും അമിത് ഷായെയും ഇവിടേക്ക് ഇറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+