കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
തിരുവനന്തപുരം: കേരളത്തില്‍ പരസ്യപ്രചാരണം അവസാനിച്ചു. മണ്ഡല കേന്ദ്രത്തില്‍ വലിയ ആവേശമാണ് കാണാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ ഴേ് മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. എല്ലാ മണ്ഡലങ്ങിലും പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകളുമായി കളം നിറഞ്ഞിരുന്നു. എറണാകുളത്ത് ഹൈബി ഈഡനൊപ്പം ധര്മജന് അടക്കമുള്ള താരങ്ങളും എത്തിയിരുന്നു.
ചെണ്ടക്കൊടിയാണ് ആരാധകരെ ധര്മജന് ആവേശക്കൊടുമുടിയിലെത്തിച്ചത്. ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം അരങ്ങേറിയത്. വടകരയില്‍ ആവേശകരമായിരുന്നു കൊട്ടിക്കലാശം. ഷാഫി പറമ്പിലും കൈ ശൈലജയും വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിയത്.

കൊല്ലത്ത് ധനമന്ത്രി കെ ബാലഗോപാലിനൊപ്പമായിരുന്നു മുകേഷ് എത്തിയത്. വലിയ ആവേശമാണ് മണ്ഡലത്തില്‍ നിലനിന്നിരുന്നത്. അതുപോലെ ആലപ്പുഴയില്‍ എം ലിജുവിനൊപ്പമായിരുന്നു കെസി വേണുഗോപാല്‍ എത്തിയത്. ഇത്തവണ ഇരുപത് സീറ്റിലും ഇടതുതരംഗമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ഉന്നയിച്ചത്.
എന്നാല്‍ 2019ല്‍ നിന്ന് മുന്നേറി മുഴുവന്‍ സീറ്റും വിജയിക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ച് പറയുന്നു. അതേസമയം ബിജെപിയും ആവേശത്തിലാണ്. ക്രെയനിലിലറെയാണ് ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിനെത്തിയത്. ഇത്രയും വീറും വാശിയും ആദ്യമായിട്ടായിരിക്കും കൊട്ടിക്കലാശത്തില്‍ പ്രകടമാകുന്നത്.
കലാശക്കൊട്ടിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട ്കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ മുന്നണികളുടെ പ്രകടനങ്ങളും റോഡ്ഷോകളും വലിയ ആവേശത്തോടെയായിരുന്നു. തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിന് ആവേശമായി മഴയും എത്തിയിട്ടുണ്ട്.
ആവേശം മഴയ്ക്കും പക്ഷേ ചോര്‍ത്താനായിട്ടില്ല. അതേസമയം ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റവുമുണ്ടായിട്ടുണ്ടായി. ആറ്റിങ്ങലില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു വാക്കേറ്റം. പത്തനംതിട്ടയിലും ആവേശകരമായിരുന്നു തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ കാഴ്ച്ച. വാഹനത്തിലേറിയായിരുന്നു ഇടതുസ്ഥാനാര്‍ഥി ഡോ തോമസ് ഐസക് എത്തിയത്.

അതേസമയം മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ പിന്നീടും സംഘര്‍ഷമുണ്ടായി. ഇവിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ചെങ്ങന്നൂരില്‍ തൊടുപുഴയിലും നെയ്യാറ്റിന്‍കരയിലും പ്രശ്നങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു ഉന്തും തള്ളും.
എംസി റോഡില്‍ നിന്ന് കൊട്ടിക്കലാശം ആഘോഷിച്ച പ്രവര്‍ത്തകരെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് കാരണം. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. തൊടുപുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടായി. ഇത് പിന്നീട് പോലീസ് പരിഹരിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications