Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് ചന്ദ്രശേഖറും അശ്വിനിയും അനിലും, പുതുമുഖങ്ങളുടെ കരുത്തിൽ കളം നിറഞ്ഞ് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായിരിക്കുന്നു. കരുത്തുറ്റ നേതാക്കളെയാണ് ബിജെപി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ഇറങ്ങുമ്പോൾ, പത്തനംതിട്ടയിൽ യുവനിരയിൽ നിന്നുള്ള അനിൽ ആന്റണി മത്സരത്തിന് കോപ്പുകൂട്ടുന്നു. കാസർഗോഡ് മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന എംഎൽ അശ്വിനിയും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെയ്ക്കുന്നില്ല.

bjpcandidateskerala

രാജീവ് ചന്ദ്രശേഖർ- തിരുവനന്തപുരം

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രതീക്ഷയോടെ ബിജെപി നോക്കി കാണുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ പ്രധാന കാരണം. അവിടേക്കാണ് കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ്.

മാധ്യമ മേഖലയിൽ ഉൾപ്പെടെ തന്റെ സ്വാധീനം അറിയിച്ചിട്ടുള്ള രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഇത്തവണത്തെ പ്രധാന മുഖങ്ങളിൽ ഒന്നാണ്. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി സംരഭകൻ, നിക്ഷേപകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ് അദ്ദേഹം. വ്യവസായി, മാധ്യമ ഉടമ, പൊതുപ്രവർത്തകൻ എന്നിങ്ങനെ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന മണ്ഡലങ്ങൾ വ്യാപിച്ച് കിടക്കുന്നു.

വ്യവസായ രംഗത്ത് രാജീവ് ചന്ദ്രശേഖറിന്റെ യാത്ര ആരംഭിക്കുന്നത് ഇന്റലിൽ നിന്നാണ്. ഇന്റലിൽ ജോലി ചെയ്യുന്ന കാലത്ത് ഐ486 പ്രോസസർ രൂപകൽപന ചെയ്‌ത ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായ ബിപിഎൽ മൊബൈൽ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു.

പാർലമെന്റ് അംഗമെന്ന നിലയിൽ ദേശീയ സുരക്ഷ, സാങ്കേതിക നവീകരണം, ഭരണ പരിഷ്‌കാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കായി ശക്തമായി വാദിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. കൂടാതെ വിരമിച്ച സൈനികരെയും ഒരിക്കലും കൈവിടാതെ അദ്ദേഹം മുറുകെ പിടിച്ചു.

2007ൽ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഐഐടി ഗ്ലോബൽ സർവീസ് അവാർഡ് ഉൾപ്പെടെ അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങൾ പലതാണ്. 2017ൽ ഇന്ത്യാ ടുഡേ മാഗസിൻ രാജീവ് ചന്ദ്രശേഖറിനെ ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 ആളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 41-ാം സ്ഥാനമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

അനിൽ കെ ആന്റണി- പത്തനംതിട്ട

പത്തനംതിട്ടയിൽ ഇത്തവണ ജയം ഉറപ്പിക്കുക ലക്ഷ്യമിട്ട് തന്നെയാണ് അനിൽ ആന്റണിയെ ബിജെപി രംഗത്തിറക്കുന്നത്. മുൻപ് പലവട്ടം കൈയകലത്ത് നഷ്ട്ടമായ ലോകസഭ സീറ്റ് ഇക്കുറി നേടിയെടുക്കാൻ അനിൽ തന്നെയാണ് നല്ല സ്ഥാനാർത്ഥി എന്ന് ബിജെപി ഉറപ്പിച്ചത് പല ഘടകങ്ങൾ കൊണ്ടാണ്. പാർലമെന്റിൽ ശബ്‌ദിക്കാൻ കഴിയുന്ന, ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്ന യുവ നിര വരണമെന്ന താൽപര്യവും ഒരുപരിധിവരെ ഇതിന് പിന്നിലുണ്ട്.

ഒരു രാഷ്ട്രീയ നേതാവെന്നതിൽ ഉപരി യുവജനങ്ങളുടെ പൾസ് അറിയുന്ന, അവരുടെ വിഷയങ്ങൾ അഭിസംബോധന ചെയ്യാൻ കെൽപുള്ള പ്രധിനിധി എന്ന നിലയിലാണ് അനിൽ ആന്റണിയുടെ പ്രസക്തി. കേരളത്തിലെ ഏറ്റവും പ്രമുഖമായ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളിൽ അനിൽ ആന്റണി സജീവമായി പങ്കെടുക്കുകയും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസ് 2023, യൂറോപ്യൻ യൂണിയൻ വിസിറ്റർ പ്രോഗ്രാം 2022, ഓസ്‌ട്രേലിയ-ഇന്ത്യ യൂത്ത് ഡയലോഗ് 2022, ജപ്പാൻ വിദേശകാര്യ മന്ത്രാലയം "ഫ്യൂച്ചർ ഗ്ലോബൽ ലീഡർ" തുടങ്ങിയ പരിപാടികളിൽ അദ്ദേഹം ഭാഗമാവുകയും ചെയ്‌തിരുന്നു.

അശ്വിനി എംഎൽ- കാസർഗോഡ്

കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡ് മണ്ഡലം പിടിക്കാൻ ബിജെപി ഇക്കുറി രംഗത്ത് ഇറക്കിയിരിക്കുന്നത് ഒരു വനിതാ നേതാവിനെയാണ്. സ്ത്രീ പ്രാതിനിധ്യം ഉയർത്തുക എന്ന ലക്ഷ്യത്തിനൊപ്പം കാസർഗോഡ് മണ്ഡലത്തിൽ പ്രവർത്തനം പരിചയമുള്ള ഒരു നേതാവിന് കൊടുത്ത അംഗീകാരം കൂടിയായിരുന്നു ഈ പ്രഖ്യാപനം.

പൊതുപ്രവർത്തനത്തിന്റെ ഏത് തട്ടിൽ ഉള്ളവരായാൽ പോലും അവർക്ക് അർഹിച്ച അംഗീകാരം ലഭിക്കുമെന്ന സന്ദേശമാണ് അശ്വിനിയുടെ സ്ഥാനാർത്ഥിത്വം ഉയർത്തുന്നത്. അതുകൊണ്ട് തന്നെ തദ്ദേശ സ്ഥാപനത്തിലെ കൗൺസിലർ പദവിയിൽ നിന്ന് പാർലമെന്റിലേക്കുളള മത്സരവേദിയിലേക്ക് കടക്കുമ്പോഴും അശ്വിനിയെ സംബന്ധിച്ച് അതൊരു വെല്ലുവിളി അല്ല.

മഞ്ചേശ്വരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ എംഎൽ അശ്വിനി അർപ്പണബോധവും പ്രദേശത്ത് ജനകീയ പിന്തുണയുമുള്ള വനിതാ നേതാക്കളിൽ ഒരാളാണ്. 6 ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഒരു യുവനേതാവ് എന്ന നിലയിലും ബഹുഭാഷാ പ്രാസംഗികയായും അവർ കാസർഗോഡുകാർക്ക് സുപരിചിതയാണ്.

ദേശീയ തലത്തിൽ മഹിളാ മോർച്ചയുടെ പ്രധാന നേതാവ് കൂടിയാണ് അശ്വിനി. ബെംഗളൂരുവിലാണ് ജനിച്ചുവളർന്നത്. അധ്യാപികയായി വിവിധ സ്‌കൂളുകളിൽ ജോലിചെയ്‌ത പരിചയവും അശ്വിനിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മലയാളം കൂടാതെ കന്നട അടക്കമുളള ഭാഷ സംസാരിക്കുന്നവരുളള കാസർഗോഡ് മണ്ഡലത്തിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള അശ്വിനിയുടെ മികവ് മുതൽക്കൂട്ടാവുമെന്നും ബിജെപി കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+