മാവേലിക്കരയുടെ മനസ് ആർക്കൊപ്പം, കണ്ണൂരിൽ ജയം ഇടതിനോ വലതിനോ? 24 ന്യൂസ് സർവേ ഫലം പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവിധ മണ്ഡലങ്ങളിലെ പ്രീപോൾ സർവേ ഫലം പുറത്തുവിട്ട് 24 ന്യൂസ്. ഇന്ന് കേരളത്തിലെ സുപ്രധാന മണ്ഡലങ്ങളായ കണ്ണൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്. കണ്ണൂരിൽ സിറ്റിങ് എംപി സുധാകരൻ മണ്ഡലത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് സർവേ ഫലത്തിൽ പറയുന്നത്.
എങ്കിലും ഇവിടെ കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ ഉണ്ടാവുമെന്നാണ് സൂചന. മണ്ഡലത്തിൽ എൽഡിഎഫിന്റെ എംവി ജയരാജനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സുധാകരൻ പിന്നിലാക്കുമെന്നാണ് സർവേ പറയുന്നത് . ഇതിൽ പങ്കെടുത്ത 45.5 ശതമാനം പേർ സുധാകരൻ വിജയിക്കുമെന്നും 43.8 ശതമാനം പേർ എംവി ജയരാജൻ വിജയിക്കുമെന്നുമാണ് അഭിപ്രായപ്പെടുന്നത്. എൻഡിഎയുടെ സി രഘുനാഥിന് പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് സാധ്യത.

പൗരത്വ നിയമഭേദഗതി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന അഭിപ്രായക്കാരാണ് കണ്ണൂരിൽ കൂടുതലും. മണ്ഡലത്തിലെ 70.2 ശതമാനം പേരും ഇതേ അഭിപ്രായം രേഖപ്പെടുത്തി. ബാക്കി 29.8 ശതമാനം പേർ എതിരഭിപ്രായം ഉന്നയിക്കുന്നു.
കൂടാതെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുണ്ടെന്നും കണ്ണൂർ ജില്ലയിൽ നിന്ന് സർവേയിൽ പങ്കെടുത്തുവർ പറയുന്നു. കൂടുതൽ പേർ ഇതേ അഭിപ്രായക്കാരാണ്. ഇന്ത്യ മുന്നണിയും എൻഡിഎയും കേന്ദ്രത്തിൽ ഒരുപോലെ പ്രകടനം നടത്തുമെന്ന് മണ്ഡലത്തിൽ ഉള്ളവർ പറയുന്നു. സർവേയിൽ പങ്കെടുത്ത 42.6 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. കൂടാതെ 38.7 ശതമാനം പേർ അറിയില്ല എന്നും 18.7 അഭിപ്രായമില്ലെന്നുമാണ് പറഞ്ഞത്.
കൂടാതെ ശ്രദ്ധേയമായ മറ്റൊരു മണ്ഡലമായ മാവേലിക്കരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് സർവേ ഫലം പുറത്തുവരുന്നത്. സിഎ അരുൺകുമാറിനാണ് ഇക്കുറി സാധ്യതയെന്ന് സർവേയിൽ വ്യക്തമാക്കുന്നു. യുവ നിരയിൽ നിന്ന് ശ്രദ്ധേയനായ ഒരാളെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമം ഏശുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
നിലവിൽ 43.2 ശതമാനം പേർ അരുൺ കുമാറിനെയും 40.1 ശതമാനം പേരും കൊടിക്കുന്നിലിനെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നാണ് സർവേ പറയുന്നത്. എൻഡിഎയുടെ ബൈജു കലാശാലയ്ക്ക് 15.1 ശതമാനം പേരുടെ പിന്തുണ ഉണ്ടന്നതും ശ്രദ്ധേയമാണ്.
അതേസമയം, കണ്ണൂരിൽ ഇക്കുറി കെ സുധാകരന് ജയം കൂടിയേ തീരു, പാർട്ടിയുടെ അധ്യക്ഷ പദവി കൂടി കൈകാര്യം ചെയ്യുന്ന സുധാകരന്റെ തോൽവി കോൺഗ്രസിന് താങ്ങാനാവില്ല.അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് നീങ്ങാനാണ് പാർട്ടിയുടെ തീരുമാനം. കൂടാതെ മാവേലിക്കരയിൽ കൊടിക്കുന്നിലിന്റെ അപ്രമാദിത്വം തകർക്കുക ലക്ഷ്യമിട്ടാണ് അരുൺകുമാർ ഇറങ്ങുന്നത്. ഇവിടെയും എൽഡിഎഫ് ജയപ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications