Get Updates
Get notified of breaking news, exclusive insights, and must-see stories!

റായ്ബറേലി തുണച്ചാൽ രാഹുൽ വയനാടിനെ കൈവിടും; പകരം പ്രിയങ്ക എത്തുമോ? സാധ്യതകൾ ഇങ്ങനെ

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായി കോൺഗ്രസ് ഒളിപ്പിച്ചുവച്ച ആ സർപ്രൈസ് ഒടുവിൽ ഇന്നാണ് പുറംലോകം അറിഞ്ഞത്. വർഷങ്ങളായി സോണിയ ഗാന്ധി മത്സരിച്ചു ജയിച്ചിരുന്ന റായ്ബറേലി മണ്ഡലത്തിൽ മകൻ രാഹുൽ അങ്കം കുറിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അമേഠിയിൽ നിന്ന് മാറി രാഹുൽ റായ്ബറേലിയിൽ എത്തുമ്പോൾ ചോദ്യ ചിഹ്നമായി കിടക്കുന്നത് വയനാട് മണ്ഡലമാണ്.

എന്നാൽ വയനാട്ടിൽ വരാനിരിക്കുന്നത് വലിയ മാറ്റമാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. രാഹുൽ റായ്ബറേലിയിൽ ജയിച്ചാൽ വയനാട് മണ്ഡലത്തിൽ നിന്ന് സ്വാഭാവികമായി രാജിവയ്‌ക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയുള്ള മറ്റൊരാളായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന സൂചന.

rahulandpriyanka

അതിന്റെ ഒരുക്കങ്ങളായിരുന്നു ഇതുവരെ നടന്നതെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. വയനാട്ടിൽ രാഹുൽ ആയാലും പ്രിയങ്ക ആയാലും ഇനി കോൺഗ്രസിന്റെ പേരിൽ ആരെ നിർത്തിയാലും ജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇക്കാരണം കൊണ്ട് തന്നെ രാഹുലിനെയും പ്രിയങ്കയെയും ഒരുമിച്ച് പാർലമെന്റിൽ എത്തിക്കാൻ വഴി ഇത് തന്നെയാണെന്നാണ് അവർ കരുതുന്നത്.

ഈ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപന കാലം മുതൽ രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്ന കാര്യമാണ് അദ്ദേഹം വടക്കേ ഇന്ത്യയിൽ നിന്ന് ഒളിച്ചോടി എന്നത്. റായ്ബറേലിയിൽ മത്സരിക്കുമ്പോൾ ഇക്കാര്യം കൂടിയാണ് രാഹുലിന് മാറ്റിയെഴുതാൻ കഴിയുക.

എന്നാൽ പ്രിയങ്കയുടെ വരവ് ഇതുവരെ ഉറപ്പായിട്ടില്ല. അതിനാദ്യം രാഹുൽ റായ്ബറേലി കീഴടക്കണം എന്നതാണ് സ്ഥിതി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ എല്ലാം കോൺഗ്രസിനെ തുണച്ച മണ്ഡലം ആയിരുന്നിട്ട് കൂടി 2019 തിരഞ്ഞെടുപ്പിൽ ഇവിടെ സോണിയക്ക് ഭൂരിപക്ഷം കുറഞ്ഞുവെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്.

ഇനി മറ്റൊരു കൂട്ടർ വാദിക്കുന്നത് വയനാട്ടിൽ പോളിങ് ശതമാനം കുറഞ്ഞതാണ് രാഹുൽ മാറി ചിന്തിക്കാൻ എന്നാണ്. അത് രാഹുലിന്റെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്. നാല് ലക്ഷം പേരാണ് ഇക്കുറി മണ്ഡലത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കാതെ വിട്ടത്. ഇത് സാമാന്യം വലിയൊരു സംഖ്യയാണ്.

ഈ സാഹചര്യത്തിൽ ഭൂരിപക്ഷം മൂന്ന് ലക്ഷ്യത്തിലേക്ക് താഴ്ന്നാൽ പോലും പാർട്ടിക്കും രാഹുൽ ഗാന്ധിക്കും ക്ഷീണമാണ്. അതിൽ അന്തിമ വിധി അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കണം. അതിന് ശേഷമാവും വായനാടിന്റെയും ഭാവി അറിയുക. ഇനി ഒരുപക്ഷെ രാഹുൽ വയനാടിനെ കൈവിടാതിരിക്കാനും സാധ്യതകൾ ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഇനിയുള്ളതെല്ലാം വോട്ടെടുപ്പിന് ശഷം കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+