വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കില്ല? പകരമെത്തുക ഈ മുതിർന്ന നേതാവ്, സാധ്യതകൾ ഇങ്ങനെ
വയനാട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ വയനാട് മണ്ഡലത്തിൽ വമ്പൻ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇവിടെ രാഹുൽ മത്സരിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ മുതിർന്ന നേതാവും, യുഡിഎഫ് കൺവീനറുമായ എംഎം ഹസന് നറുക്ക് വീണേക്കും.
ഇന്ത്യ സഖ്യത്തിന്റെ സാധ്യതകൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ ചുവടുമാറ്റം എന്നാണ് റിപ്പോർട്ടുകൾ. ഹൈക്കമാൻഡും ഇതിനോട് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം വരാൻ മാർച്ച് പകുതി വരെ കാത്തിരിക്കേണ്ടി വരും. എംഎം ഹസന് മത്സരിക്കാൻ താൽപര്യവുമുണ്ട്.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ പാർട്ടിയുമായി അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന്റെ തന്നെ ദേശീയ നേതാവ് മത്സരിക്കുന്നതിനോട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് വയനാട് മാത്രമല്ല, ഹിന്ദി ബെല്‍റ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സുരക്ഷിതം ആണെന്നുള്ള വിലയിരുത്തലും പാർട്ടിക്കുണ്ട്. ഇതാണ് സിപിഐയുമായി നേരിട്ടുള്ള മത്സരം ഒഴിവാക്കാൻ കാരണം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ അവിടെ പരിഗണിക്കുന്നതിൽ പ്രധാനി എംഎം ഹസനാണ്. ഇവിടെ മത്സരിക്കാൻ ഹസനും തയ്യാറാണ്. മുതിർന്ന നേതാക്കളെ അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർത്ഥിയായി എത്തുന്ന സാഹചര്യത്തിലും നിലവിലെ അവസ്ഥയിൽ കോൺഗ്രസിന് ഭയപ്പെടാനുള്ള കാരണങ്ങൾ ഒന്നുമില്ലെന്നാണ് പാർട്ടി കരുതുന്നത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് 15ന് ശേഷമാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കേരളത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും സംയുക്തമായി നടത്തുന്ന സമരാഗ്നി കഴിഞ്ഞതിന് ശേഷം നേതാക്കളുടെ അന്തിമ തീരുമാനവും ഹൈക്കമാൻഡ് തേടും. തുടർന്ന് കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മറ്റിയും കൂടിയ ശേഷം മാർച്ച് പകുതിയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.
അതേസമയം, നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം എംപി വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചിരുന്നു. വീടിനുള്ളിൽ പ്രവേശിച്ച രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബവുമായി സംവദിച്ചു. കനത്ത സുരക്ഷയുടെ നടുവിലായിരുന്നു സന്ദർശനം.
കഴിഞ്ഞ ശനിയാഴ്‌ച വാരാണസിയിൽ വെച്ച് രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെയെത്തിയ ശേഷം സംസ്ഥാന സർക്കാരിനെതിരെ രാഹുൽ രൂക്ഷ വിമർശനവും നടത്തിയിരുന്നു. വന്യമൃഗ ആക്രമണങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലായിരുന്നു വിമർശനം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications