കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഷി പുരട്ടിയ വിരല്‍ മാറി: രഞ്ജനിക്ക് കഷ്ടകാലം

  • By Aswathi
Google Oneindia Malayalam News

കൊച്ചി: തൊട്ടതെല്ലാം പൊന്ന് എന്ന് പറയുന്നതിന്റെ നേര്‍ വിപരീതമാണ് രഞ്ജിനി ഹരിദാസിന്റെ കാര്യം. നല്ല കാര്യം പറഞ്ഞാലും ചെയ്താലും എന്തെങ്കിലും കുറ്റവും കുറവും കണ്ട് പിടിച്ച് വിമര്‍ശകര്‍ രംഗത്തെത്തുന്നതോടെ രഞ്ജിനി വിവാദത്തിലാകും. ഇത്തവണ മാതൃകാപരമായി കന്നി വോട്ട് രേഖപ്പെടുത്തിയതായിരുന്നു താരം. അതും വിവാദത്തിലായി.

വിരലുമാറി മഷി തേച്ചതാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണം. സാധാരണ ഗതിയില്‍ സമ്മദിദായകരുടെ ഇടത് കൈയ്യിലെ ചൂണ്ടുവിരലിലാണ് മഷിയിടുന്നത്. രഞ്ജിനി ഹരിദാസിന്റെ നടുവിരലിലാണ് മഷി പതിപ്പിച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രഞ്ജിനി ഫേസ്ബുക്കില്‍ വോട്ട് ചെയ്ത വിരല്‍ പൊക്കിപ്പിടിച്ച് ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ranjini-haridas

നടുവിരലില്‍ മഷി പതിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇലക്ഷന്‍ കമ്മീഷന് നിയപ്രകാരം ഇടത് കൈയ്യുടെ ചൂണ്ടുവിരലിലാണ് മഷി പുട്ടേണ്ടത്. ഈ വിരലില്‍ മഷി അടയാളം ഇല്ലെന്ന് ഉറപ്പവരുത്തിയതിന് ശേഷമാണ് സാധാരണ വോട്ട് രേഖപ്പെടുത്തുന്നത്. ഒരു സമ്മദിദായകന്‍ ഇടത് വിരലിലെ ചൂണ്ട് വരല്‍ പരിശോധിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ അയാളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാനുള്ള അധികാരം പോളിങ് ഉദ്യോഗസ്ഥനുണ്ട്.

ഇടത് കൈയ്യില്‍ ചൂണ്ട് വരല്‍ ഇല്ലാത്തയാള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നത്. അങ്ങനെ വന്നലും വലത് കൈയ്യിലെ ചൂണ്ടുവിരലിലായിരിക്കും മഷി പതിപ്പിക്കുന്നത്. രഞ്ജിനി ഹരിദാസിന് ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് കഴപ്പമൊന്നും ഇല്ലാതിരിക്കുകയും നടുവിരലില്‍ മഷി പുരട്ടിയതും തിരഞ്ഞെടുപ്പ് നിയപ്രകാരം ചട്ടവിരുദ്ധമാണ്. രഞ്ജനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഫലത്തില്‍ അശ്ലീല ആഗ്യം കാണിക്കുന്നതിന് തുല്യമാണ്.

English summary
Lok Sabha Election 2014: Ranjini Haridas put ink in her middle finger became controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X