Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഞ്ചിയത്ത് ആർഎംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ!!

വടകര: ഒഞ്ചിയത്ത് ആർഎംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ദീപ നിശാന്തിന് ഒരു ഷോഡ നാരങ്ങാ വെള്ളം: താര്യം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍

രാത്രി 9.30 യോടെയാണ് സംഭവം. വടകരയിൽ വൻ ഭൂരിപക്ഷത്തോടെയാണ് പി ജയരാജനെ കെ മുരളീധരൻ മലർത്തിയടിച്ചത്. സിപിഎമ്മിന്റെ ഏറ്റവും ശക്തനായിരുന്ന ജില്ലാ സെക്രട്ടറി പി ജയരാജനെ രംഗത്തിറക്കിയിട്ടും എല്‍ജെഡിയെ കൂടെ കൂട്ടിയിട്ടും വടകര തിരിച്ചുപിടിക്കാന്‍ ഇത്തവണയും ഇടതിന് സാധിച്ചില്ല.

Fire


വടകരയില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളം വോട്ട് നേടിയാണ് കെ മുരളീധരന്‍ ഇത്തവണ വിജയം നേടിയത്. 526755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ജയരാജനെ പരാജയപ്പെടുത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപന സമയം മുതല്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത മണ്ഡലമായിരുന്നു വടകര.

കൊലപാതക രാഷ്ട്രീയം വലിയ ചര്‍ച്ചയായ മണ്ഡലത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയെന്ന രീതിയില്‍ പി ജയരാജന്‍ പ്രചാരണം നടത്തിയെങ്കിലും അതൊന്നും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറിയില്ല. ക്സിറ്റ് പോള്‍ ഫലങ്ങളിലും കെ മുരളീധരന് തന്നെയായിരുന്നു ജയം പ്രവചിച്ചിരുന്നത്.

Recommended Video

cmsvideo
    കോഴിക്കോട് വീണ്ടും എം.കെ രാഘവന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+