മമതയെ പൂട്ടുമോ ബിജെപി: 3 കേന്ദ്രമന്ത്രിമാർ ബംഗാളിലേക്ക്, ലക്ഷ്യം 42 സീറ്റും, കൂട്ടത്തില്‍ സിന്ധ്യയും
ന്യൂഡൽഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റില്‍ 18 എണ്ണം കരസ്ഥമാക്കിക്കൊണ്ട് വലിയ മുന്നേറ്റമായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കാമെന്ന മോഹവുമായി ബി ജെ പിയ വന്‍ പ്രചരണ പടയുമായി ബംഗാളിലേക്ക് വണ്ടി കയറിയതും.
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
എന്നാല്‍ മമത ബാനർജിയുടെ ശക്തമായ പ്രതിരോധങ്ങള്‍ മുമ്പില്‍ എഴുപതോളം സീറ്റുകള്‍ നേടി പ്രതിപക്ഷത്ത് ഇരിക്കാനെ ബി ജെ പിക്ക് സാധിച്ചുള്ളു. എങ്കിലും ബി ജെ പി ഇപ്പോഴും അതിശക്തമായി തന്നെ ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളിലൊന്ന് തന്നെയാണ് ബി ജെ പി. 2024 ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബംഗാളിലേക്ക് കേന്ദ്ര മന്ത്രിമാർ അടങ്ങുന്ന സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ് ബി ജെ പി ദേശീയ നേതൃത്വം.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെയാണ് ബി ജെ പി ബംഗാളിലേക്കായി നിയോഗിച്ചിരിക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കുറച്ച് അടിത്തറ നഷ്ടമായെന്നും മമതാ ബാനർജിയുടെ ടി എം സി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്നത് മുതല്‍ പാർട്ടിക്കെതിരായ അക്രമം ടി എം സി ശക്തമാക്കിയെന്നും ബി ജെ പി വിലയിരുത്തുന്നുണ്ട്.
ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

സംസ്ഥാനത്ത് പാർട്ടി നേരിടുന്ന പ്രശ്നങളെല്ലാം പഠിച്ച് പരിഹാരം നിർദേശിക്കാനാണ് മന്ത്രിമാർക്ക് നല്‍കിയ നിർദേശം. രാജ്യസഭാ എംപി രാകേഷ് സിൻഹയെപ്പോലുള്ള ചില നേതാക്കള്‍ ഈ സംഘത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ബംഗാൾ ഗവർണർ ജഗ്ദീപ് ധന്‍ഖർ ഉപരാഷ്ട്രപതിയായെങ്കിലും, സംസ്ഥാന സർക്കാരിന്മേൽ കേന്ദ്രത്തിൽ നിന്നുള്ള സമ്മർദം നേരത്തെ പോലുള്ള അതേ രീതിയില്‍ തന്നെ വിവിധ മാർഗങ്ങളിലൂടെ തുടരേണ്ടി വരുമെന്നുമാണ് പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് അണികളില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ടി എം സിയും ബി ജെ പിയും തമ്മില്‍ ഒരു തരത്തിലുള്ള "ഡീൽ" നിലനില്‍ക്കുന്നില്ലെന്നും മമത സർക്കാറിനെതിരെ പ്രചരണം ശക്തമാക്കാന്‍ ബി ജെ പി നേതൃത്വം അടുത്തിടെ സംസ്ഥാന പാർട്ടി ഘടകത്തിന് നിർദ്ദേശം നൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു.

സംസ്ഥാനത്തെ 42 പാർലമെന്റ് മണ്ഡലങ്ങളുടെയും മേൽനോട്ടം വഹിക്കാനുള്ള ചുമതല ധർമ്മേന്ദ്ര പ്രധാന് നല്‍കിയേക്കുമെന്നാണ് സൂചന. 2021ൽ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിൽ നിന്ന് മാറി നന്ദിഗ്രാമിൽ മമതയ്ക്കെതിരെ മത്സരിച്ച് വിജയിക്കുമ്പോള്‍ പ്രചരണ രംഗത്ത് സജീവമായി ഉണ്ടായിരുന്ന നേതാവാണ് ധർമ്മേന്ദ്ര പ്രധാന്‍. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയുമായി മികച്ച രീതിയിലുള്ള ബന്ധവും പ്രാധാനുണ്ട്.

'ദീദി' നയിക്കുന്ന തൃണമൂൽ കോൺഗ്രസിന് വലിയ തോതിൽ വോട്ട് ചെയ്‌ത വനിതാ വോട്ടർമാരുള്ള സീറ്റുകളിലായിരിക്കും ഇറാനിയെ വിന്യസിക്കുക. നല്ല രീതിയില്‍ ബംഗ്ലാ ഭാഷ സംസാരിക്കുന്ന നേതാക്കള്‍ കൂടിയാണ് പ്രധാനും ഇറാനിയും. ഇത് പ്രാദേശിക തലത്തില്‍ പ്രവർത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നായ ഡുംഡം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സിന്ധ്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുതിർന്ന പാർലമെന്റേറിയൻ സൗഗത റോയ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഇത്. ഇതിന് സമീപത്തുള്ള സീറ്റുകളുടെ ചുമതലയും സിന്ധ്യക്ക് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷകള്‍.












Click it and Unblock the Notifications